- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു; വൻ അപകടം ഒഴിവായി
പട്ന: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ അൽപനേരം നിയന്ത്രണം നഷ്ടപ്പെട്ടതായി റിപ്പോർട്ട്. അമിത് ഷായുടെ ഹെലികോപ്റ്റർ ബഫിഹാറിലെ ബെഗുസാരായിയിൽ നിന്ന് പറന്നുയരുന്നതിനിടെ ആയിരുന്നു സംഭവം. പൈലറ്റിന്റെ സമയോചിത ഇടപെടൽ മൂലം വൻ അപകടം ഒഴിവായി. ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കായി എത്തിയതായിരുന്നു അമിത് ഷാ. സംഭവത്തിന്റെ ദൃശ്യങ്ങൾ അടക്കം ചൂണ്ടികാണിച്ചാണ് റിപ്പോർട്ടുകൾ.
ഹെലികോപ്റ്റർ പറന്നുയരുന്നതും വലതുവശത്തേക്ക് ആടിയുലയുന്നതും ഏതാണ്ട് നിലത്ത് തൊടാൻ പോകുന്നതും വിഡിയോയിൽ കാണാം. എന്നാൽ ഉടൻ തന്നെ പൈലറ്റ് നിയന്ത്രണം തിരിച്ചുപിടിക്കുകയും ഹെലികോപ്റ്റർ സഞ്ചാരപഥം വീണ്ടെടുത്ത് പറന്നുയരുകയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.
Next Story