- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദിവാസി സമൂഹത്തിന്റെ സ്വത്വവും പൈതൃകവും സംരക്ഷിക്കപ്പെടണം.; അതുകൊണ്ട് ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഏക സിവില്‍കോഡ് നടപ്പിലാക്കില്ല: അമിത് ഷാ
ഏക സിവില്‍കോഡ് നടപ്പിലാക്കില്ല: അമിത് ഷാ
ന്യൂഡല്‍ഹി: ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഏക സിവില്‍കോഡ് നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജാര്‍ഖണ്ഡ് നിയമാസഭാ തെരഞ്ഞെടുപ്പില് ബി.ജെ.പിയുടെ പ്രകടനപത്രിക പുറത്തിറക്കി കൊണ്ട് സംസാരിക്കുകയായിരുന്നു അമിത് ഷാ. ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞു കയറ്റക്കാര്‍ കൈയടക്കി വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഝാര്‍ഖണ്ഡില്‍ ഉറപ്പായും ഏക സിവില്‍കോഡ് നടപ്പാക്കും. എന്നാല്‍, ആദിവാസി സമൂഹത്തിന്റെ സ്വത്വവും പൈതൃകവും സംരക്ഷിക്കപ്പെടണം. അതുകൊണ്ട് ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഏക സിവില്‍കോഡ് നടപ്പിലാക്കില്ലെന്ന് അമിത് ഷാ പറഞ്ഞു. നുഴഞ്ഞു കയറ്റക്കാര്‍ കൈയടക്കി വെച്ചിരിക്കുന്ന ഭൂവിഭാഗങ്ങള്‍ ഏറ്റെടുത്ത് ആദിവാസി സമൂഹത്തിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ നുഴഞ്ഞുകയറ്റക്കാരെ ഇവിടെ നിന്നും ഓടിക്കും. ആദിവാസികളുടെ ഭൂമി തിരികെ പിടിക്കാന്‍ നിയമം കൊണ്ടു വരും. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഹേമന്ത് സോറന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അമിത് ഷാ പറഞ്ഞു.
അധികാരത്തിലെത്തിയാല്‍ ഝാര്‍ഖണ്ഡിലെ സ്ത്രീകള്‍ക്ക് പ്രതിമാസം 2100 രൂപ നല്‍കും. ദീപാവലി, രക്ഷാബന്ധന്‍ ഉത്സവ സമയത്ത് സൗജന്യ ഗ്യാസ് സിലിണ്ടര്‍ നല്‍കും. അഞ്ച് ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.