ന്യൂഡൽഹി: മണിപ്പൂർ കലാപത്തെ സംബന്ധിച്ച് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മണിപ്പൂരിൽ മൂന്ന് ദിവസത്തെ സന്ദർശനം പൂർത്തിയാക്കിയതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രഖ്യാപനം. ഗവർണറുടെ നേതൃത്വത്തിൽ മണിപ്പൂരിൽ സമാധാന ശ്രമങ്ങൾ ഉണ്ടാകുമെന്നും ഷാ അറിയിച്ചു.

കലാപത്തിൽ മരിച്ചവരുടെ കുുടുംബാംഗങ്ങളെ അനുശോനം അറിയിക്കുകയാണ്. ഇംഫാൽ, മോറെ, ഛർചാന്ദപൂർ തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശനം നടത്തി. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി വിവിധ തലങ്ങളിൽ ചർച്ച നടത്തി. മെയ്‌തേയി, കുക്കി വിഭാഗങ്ങളുടെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തിയെന്നും അമിത് ഷാ പറഞ്ഞു.

മണിപ്പൂർ കലാപത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. ഇതിൽ അഞ്ച് ലക്ഷം രൂപ സംസ്ഥാന സർക്കാറും കേന്ദ്രസർക്കാർ അഞ്ച് രൂപയുമാണ് നഷ്ടപരിഹാരം നൽകുക.