- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിനിമാ ചിത്രീകരണത്തിനിടെ അപകടം; ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചന് പരിക്ക്; തരുണാസ്ഥി പൊട്ടി
മുംബൈ: ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചന് ഷൂട്ടിങിനിടെ പരിക്ക്. 'പ്രോജക്ട് കെ' യുടെ ഹൈദരബാദിലെ സെറ്റിൽ വച്ചാണ് ചിത്രീകരണത്തിനിടെ വാരിയെല്ലിന് പരിക്കേറ്റത്. തരുണാസ്ഥിക്ക് പൊട്ടലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പരിക്കേറ്റ അമിതാഭ് മുംബൈയിലെ വസതിയിൽ വിശ്രമിക്കുകയാണെന്ന് അമിതാഭ് ബച്ചൻ പഞ്ഞു. പരിക്കിൽ നിന്ന് ഭേദമാകാൻ ആഴ്ചകൾ എടുക്കുമെന്നും നടൻ അറിയിച്ചു.
പരിക്കേറ്റ അമിതാഭിനെ ഹൈദരാബാദിലെ എഐജി ആശുപത്രിയിൽ സിടി സ്‌കാനിംങിന് വിധേയനാക്കി. പരിക്കിൽ നിന്ന് മുക്തമാകാൻ ആഴ്ചകൾ വേണ്ടിവരുമെന്നതിനാൽ വിശ്രമിക്കണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. ഷൂട്ടിങ് നിർവെച്ചുവെന്നും അമിതാഭ് ബച്ചൻ വ്യക്തമാക്കി. ഈ സമയത്ത് ആരാധകരെ കാണാൻ പ്രയാസമാണെന്നും ആരും വസതിക്ക് പുറത്ത് എത്തരുതെന്നും നടൻ അഭ്യർത്ഥിച്ചു.
Next Story




