കൊൽക്കത്ത: വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന 144-ാം വകുപ്പ് കൊൽക്കത്തയിൽ ഏർപ്പെടുത്തിയതിൽ മുഖ്യമന്ത്രിക്കെതിരെ കർശന നിലപാടുമായി ഗവർണർ ഡോ സിവി ആനന്ദബോസ്. ഭരണഘടനയുടെ ആർട്ടിക്കിൾ 167 (സി) പ്രകാരം 22.05.2024 ലെ ഉത്തരവ് മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമർപ്പിക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ബൗബസാർ പിഎസ്, ഹെയർ സ്ട്രീറ്റ് പിഎസ്, ഹെഡ്ക്വാർട്ടേഴ്‌സ് ട്രാഫിക് ഗാർഡ് എന്നിവയ്ക്ക് കീഴിൽ വരുന്ന പ്രദേശങ്ങളിൽ കൊൽക്കത്ത പൊലീസ് 22.05.2024 ലെ ഉത്തരവ് പ്രകാരം സെക്ഷൻ 144 സിആർപിസി ചുമത്തിയത്തിയത് പ്രഥമദൃഷ്ട്യാ തന്നെ നിയമവിരുദ്ധമാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. മെയ് 28 മുതൽ ജൂലൈ 26 വരെ വിക്ടോറിയ ഹൗസിലേക്കും ബെന്റിങ്ക് സ്ട്രീറ്റ് ഉൾപ്പെടെയുള്ള അതിന്റെ പരിസരത്തേക്കും ബാധകമായ രീതിയിൽ കൊൽക്കത്ത പൊലീസ് പുറപ്പെടുവിച്ച നിരോധന ഉത്തരവ് നീതീകരിക്കാവുന്നതല്ല. 'ഓരോ രണ്ട് മാസത്തിലും പുതുക്കുന്ന ഒരു പതിവ് ഉത്തരവാ'ണെന്ന വിശദീകരണം തൃപ്തികരവുമല്ല.

അനാവശ്യമായി 144 ചുമത്തുന്ന ഉത്തരവ് പൗരസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഫലമുണ്ടാക്കും. അധികാരികളുടെ ഇഷ്ടാനുസരണം അത്തരം ഉത്തരവുകൾ പുറപ്പെടുവിക്കാൻ കഴിയില്ല എന്നത് രാജ്യത്തെ പൊതുനിയമമാണ്. അതിനാൽ, പ്രസക്തമായ എല്ലാ കാര്യങ്ങളും പരിഗണിച്ച് വസ്തുനിഷ്ഠമായി ഒരു തീരുമാനത്തിലെത്തേണ്ടത് ഉത്തരവാദിത്തമുള്ള അധികാരിയുടെ ചുമതലയാണ് . നിലവിലെ ഉത്തരവ് പ്രഥമദൃഷ്ട്യാ തന്നെ നിയമവിരുദ്ധമായത്തതിനാൽ പതിവ് ഉത്തരവ് എന്ന വ്യാഖ്യാനത്തോടെ യാദൃച്ഛിക മെന്ന നിലയിൽ രീതിയിൽ പ്രചരിപ്പിക്കുന്നത് അനാവശ്യമായ ഭീതി പടർത്താനേ സഹായിക്കൂ.

മേൽപ്പറഞ്ഞ കാര്യങ്ങൾ കണക്കിലെടുത്ത്, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടി.167 (സി) പ്രകാരം 22.05.2024 ലെ ഉത്തരവ് മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമർപ്പിക്കേണ്ടതാണ് - 'എക്‌സ്' ഹാൻഡിലിൽ രാജ്ഭവൻ വൃത്തങ്ങൾ വ്യക്തമാക്കി.