- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തർ പ്രദേശിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം; പാളത്തിൽ വെച്ച ഇരുമ്പ് കമ്പി എൻജിനിൽ കുടുങ്ങി; ലോക്കോ പൈലറ്റിന്റെ ഇടപെടലിൽ ഒഴിവായത് വൻ അപകടം
പിലിഭിത്ത്: ഉത്തർ പ്രദേശിൽ പാളം തെറ്റിക്കാനുള്ള ശ്രമം ലോക്കോ പൈലറ്റിന്റെ ഇടപെടലിൽ വിഫലമായി. ഇതോടെ വലിയ അപകടമാണ് ഒഴിവായത്. ലാലൌരിഖേരയിലാണ് സംഭവം. 5 അടി നീളമുള്ള ഇരുമ്പ് കമ്പി പാളത്തിൽ വച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് കൃത്യ സമയത്ത് പ്രയോഗിച്ചതോടെ ട്രെയിൻ നിൽക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി 9.30ഓടെയാണ് പിലിഭിത്തിൽ നിന്ന് ബറേലിയിലേക്കുള്ള റെയിൽവേ ട്രാക്കിൽ വലിയ ഇരുമ്പ് കമ്പി വച്ച നിലയിൽ കണ്ടെത്തിയത്. ലാലൌരിഖേര റെയിൽവേ ഹാൾട്ടിന് സമീപത്ത് വച്ചാണ് സംഭവം. ട്രെയിൻ നിർത്തിയതിന് പിന്നാലെ റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥരും റെയിൽവേ പോലീസും സംഭവ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.
പിലിഭിത്തിൽ നിന്ന് ബറേലിയിലേക്ക് പോവുകയായിരുന്ന പിലിഭിത്ത് ബറേലി സിറ്റി എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനാണ് ലോക്കോ പൈലറ്റിന്റെ ഇടപെടലിൽ വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. 12 മില്ലിമീറ്റർ ഘനമുള്ളതാണ് പാളത്തിൽ കണ്ടെത്തിയ ഇരുമ്പ് കമ്പി എൻജിന് അടിയിൽ കുടുങ്ങിയ നിലയിലായിരുന്നു.
സംഭവത്തിൽ ജഹാനാബാദ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. റെയിൽവേ ആക്ട് അനുസരിച്ചാണ് കേസ് എടുത്തിട്ടുള്ളത്. സംഭവത്തിൽ പ്രദേശവാസികൾക്ക് ഏതെങ്കിലും രീതിയിലുള്ള സംശയങ്ങൾ ഉണ്ടെങ്കിൽ പോലീസിന് വിവരം നൽകണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെടുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. സംഭവത്തിന് ഉത്തരവാദികളെ ഉടൻ തന്നെ പിടികൂടാനാകുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ.