വനിത ഡോക്ടര്‍ കുളിക്കുന്ന ദൃശ്യം മൊബൈലില്‍ പകര്‍ത്തി; ആശുപത്രി സ്വീപ്പര്‍ അറസ്റ്റില്‍
മുംബൈ: വനിതാ ഡോക്ടര്‍ കുളിക്കുന്ന ദൃശ്യം മൊബൈലില്‍ പകര്‍ത്തിയ സംഭവത്തില്‍ ആശുപത്രി സ്വീപ്പര്‍ അറസ്റ്റില്‍. മുംബൈയിലെ ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്പറേഷന് (ബി.എം.സി) ആശുപത്രിയിലാണ് സംഭവം. 40കാരനായ ജയേഷ് സോളങ്കിയാണ് അറസ്റ്റിലായത്. ആശുപത്രിയില്‍ രണ്ടുവര്‍ഷമായി സേവനം ചെയ്യുന്ന വനിത ഡോക്ടര്‍ നല്കിയ പരാതിയില്‍ കാണ്ടിവാലി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മൊബൈല്‍ ഫോണ്‍ കുളിമുറിയുടെ ജനാലയില്‍ വെച്ച് ദൃശ്യം പകര്‍ത്തുന്നത് വനിത ഡോക്ടറുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. അവര്‍ ഉടന്‍ ഇക്കാര്യം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് […]
- Share
- Tweet
- Telegram
- LinkedIniiiii
മുംബൈ: വനിതാ ഡോക്ടര്‍ കുളിക്കുന്ന ദൃശ്യം മൊബൈലില്‍ പകര്‍ത്തിയ സംഭവത്തില്‍ ആശുപത്രി സ്വീപ്പര്‍ അറസ്റ്റില്‍. മുംബൈയിലെ ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്പറേഷന് (ബി.എം.സി) ആശുപത്രിയിലാണ് സംഭവം. 40കാരനായ ജയേഷ് സോളങ്കിയാണ് അറസ്റ്റിലായത്. ആശുപത്രിയില്‍ രണ്ടുവര്‍ഷമായി സേവനം ചെയ്യുന്ന വനിത ഡോക്ടര്‍ നല്കിയ പരാതിയില്‍ കാണ്ടിവാലി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മൊബൈല്‍ ഫോണ്‍ കുളിമുറിയുടെ ജനാലയില്‍ വെച്ച് ദൃശ്യം പകര്‍ത്തുന്നത് വനിത ഡോക്ടറുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. അവര്‍ ഉടന്‍ ഇക്കാര്യം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ ജയേഷിനെ പിടികൂടുകയും മൊബൈല്‍ പിടിച്ചെടുക്കുകയും ചെയ്തു. ഫോണ്‍ പരിശോധിച്ചപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ബോറിവാലി സ്വദേശിയായ പ്രതി ജയേഷ്, പത്തുവര്‍ഷമായി ഈ ആശുപത്രിയിലെ ജീവനക്കാരനാണ്.