- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'അസമിൽ സിഖ് മതസ്ഥർ വിവേചനം നേരിടുന്നു, നടപടി ഉണ്ടാകും'; അസം മുഖ്യമന്ത്രിക്ക് ഭീഷണി സന്ദേശം
ഗുവാഹത്തി: അസം മുഖ്യമന്ത്രിക്ക് ഹിമന്ദ ബിശ്വ ശർമയ്ക്ക് ഭീഷണി സന്ദേശം. സംസ്ഥാനത്ത് സിഖ് മതസ്ഥർ വിവേചനവും ഭീഷണിയും നേരിടുന്നതായും ഇതിനെതിരെ നടപടി ഉണ്ടാകുമെന്നുമായിരുന്നു ലഭിച്ച ഭീഷണി സന്ദേശം. ഭീഷണിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു. കേസെടുത്തു വിശദമായ അന്വേഷണവും തുടങ്ങിയിട്ടുണ്ട്.
ഖലിസ്ഥാനെ അനുകൂലിക്കുന്ന സിഖ് ഫോർ ജസ്റ്റിസ് എന്ന നിയമ വിരുദ്ധ സംഘടനയുടെ തലവൻ ഗുർപന്ത്വന്ത് സിങ് പന്നു എന്നയാളുടെ പേരിൽ മാധ്യമ പ്രവർത്തകർക്കാണ് ഓഡിയോ സന്ദേശം ലഭിച്ചത്. ഖാലിസ്ഥാൻ വാദിയായ അമൃതപാൽ സിങിന്റെ അടുത്ത സഹായികളായ എട്ട് പേർ അസമിലെ ദിബ്രുഗഡ് സെൻട്രൽ ജയിലിൽ കഴിയുന്ന സാഹചര്യത്തിലാണ് ഭീഷണി.
ഗുർപന്ത്വന്ത് സിങ് പന്നു എന്ന പേരിലാണ് സന്ദേശം വന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഭീഷണി സന്ദേശത്തിന്റെ ഓഡിയോ ക്ലിപ്പ് ലഭിച്ചതായും അസം ഡിജിപി സ്ഥിരീകരിച്ചു.
ഗുർപന്ത്വന്ത് സിങ് പന്നു എന്ന വ്യക്തിയുടെ ശബ്ദമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്നു വ്യക്തമായെന്ന് ഡിജിപി പറഞ്ഞു. അന്വേഷണ റിപ്പോർട്ട് പൂർമായി ലഭിച്ച ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.