- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇൻഡിഗോ വിമാനത്തിൽ എയർഹോസ്റ്റസിനു നേരെ ലൈംഗിക അതിക്രമം; സ്വീഡിഷ് പൗരൻ മുംബൈയിൽ അറസ്റ്റിൽ
മുംബൈ: ഇൻഡിഗോ വിമാനത്തിനുള്ളിൽ എയർഹോസ്റ്റസിനു നേർക്ക് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ 63-കാരനായ യാത്രക്കാരനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. സ്വീഡിഷ് പൗരനായ കെ. എറിക് ഹരാൾഡ് ജോനാസ് വെസ്റ്റ്ബർഗാണ് അറസ്റ്റിലായത്. ബാങ്കോക്കിൽനിന്ന് മുംബൈയിലേക്ക് വന്ന വിമാനത്തിൽ വ്യാഴാഴ്ചയാണ് സംഭവം.
ഭക്ഷണം വിളമ്പുന്നതിനിടെയാണ് 24-കാരിയായ എയർ ഹോസ്റ്റസിനോട് വെസ്റ്റ്ബർഗ് മോശമായി പെരുമാറിയത്. വെസ്റ്റ്ബർഗ് വാങ്ങിയ ചിക്കൻ വിഭവത്തിന്റെ ബിൽ അടയ്ക്കാൻ പി.ഒ.എസ്. മെഷീനുമായി എത്തിയപ്പോൾ, കാർഡ് സ്വൈപ് ചെയ്യാനെന്ന വ്യാജേന എയർഹോസ്റ്റസിന്റെ കയ്യിൽ അനുചിതമായ രീതിയിൽ പിടിച്ചുവെന്നാണ് പരാതി.
യുവതി ഇതിനെതിരേ പ്രതികരിച്ചപ്പോൾ വെസ്റ്റ്ബർഗ് സീറ്റിൽനിന്ന് എഴുന്നേൽക്കുകയും മറ്റ് യാത്രക്കാരുടെ മുന്നിൽവെച്ച് തന്നോട് അതിക്രമം കാണിച്ചെന്നും എയർഹോസ്റ്റസ് പരാതിയിൽ ചൂണ്ടിക്കാട്ടി. മദ്യലഹരിയിലായിരുന്ന ഇയാൾ സഹയാത്രക്കാരനെ ആക്രമിച്ചെന്നും വിമാനത്തിനുള്ളിൽ ഒച്ചപ്പാടുണ്ടാക്കിയെന്നും പരാതിയിലുണ്ട്.
വിമാനം മുംബൈയിൽ എത്തിയതിന് പിന്നാലെ പൊലീസ് വെസ്റ്റ്ബർഗിനെ അറസ്റ്റ് ചെയ്യുകയും അന്ധേരി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചു.




