ഡല്‍ഹി: 70 വയസ് മുതലുള്ളവർക്ക് സൗജന്യ ആരോഗ്യ പരിരക്ഷ നൽകുന്ന ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. സൗജന്യ ചികിത്സയ്ക്കായി വയോജനങ്ങൾക്ക് ‘ആയുഷ്മാൻ വയ വന്ദന കാർഡ്’ നൽകുമെന്നും 9–ാമത് ആയുർവേദ ദിനത്തോട് അനുബന്ധിച്ചു ഡൽഹിയിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി പറയുകയും ചെയ്തു. കുടുംബത്തിന്റെ വാര്‍ഷികവരുമാനം പരിഗണിക്കാതെ 70 കഴിഞ്ഞ എല്ലാവരെയും ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തുക.

എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?

• പ്രധാനമന്ത്രി ജന്‍ ആരോഗ്യയോജന പോര്‍ട്ടലിലോ ആയുഷ്മാന്‍ ആപ്പിലോ രജിസ്റ്റര്‍ ചെയ്യണം.

• ആയുഷ്മാന്‍ കാര്‍ഡുള്ളവര്‍ വീണ്ടും പുതിയ കാര്‍ഡിനായി അപേക്ഷിക്കണം ഇ.കെ.വൈ.സി. പൂര്‍ത്തിയാക്കുകയും വേണം.

• കേരളത്തില്‍ അക്ഷയ കേന്ദ്രങ്ങളില്‍ ഇതിനുള്ള സൗകര്യം ലഭിക്കും. www.beneficiary.nha.gov.in എന്ന സൈറ്റിലോ ആയുഷ്മാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തോ രജിസ്റ്റര്‍ ചെയ്യാം.

ആര്‍ക്കൊക്കെ?

• നാലരക്കോടി കുടുംബങ്ങളിലെ ആറുകോടിയോളം മുതിര്‍ന്ന പൗരര്‍ക്ക് അഞ്ചുലക്ഷം ­രൂപയുടെ പരിരക്ഷ

• ഒരു കുടുംബത്തില്‍ ഒന്നിലധികം മുതിര്‍ന്ന പൗരരുണ്ടെങ്കില്‍പങ്കുവെക്കും

• നിലവില്‍ ഇന്‍ഷുറന്‍സുള്ള കുടുംബങ്ങളിലെ മുതിര്‍ന്നപൗരര്‍ക്ക് അഞ്ചുലക്ഷം രൂപയുടെ അധിക പരിരക്ഷ ലഭിക്കും.