- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നോയിഡ സ്വദേശി വിവാഹം ചെയ്ത ശേഷം ഉപേക്ഷിച്ചു; കുട്ടിയുമായി ബംഗ്ലാദേശി യുവതി ഇന്ത്യയിൽ; പൊലീസിൽ പരാതി നൽകി യുവതി
നോയിഡ: ഉത്തർപ്രദേശിലെ നോയിഡ സ്വദേശിയായ യുവാവ് വിവാഹം ചെയ്ത ശേഷം ഉപേക്ഷിച്ചെന്ന പരാതിയുമായി ബംഗ്ലാദേശി യുവതി ഇന്ത്യയിൽ. കുട്ടിയുമായി സാനിയ അക്തറാണ് ഭർത്താവായ സൗരഭ് കാന്ത് തിവാരിയെ തേടി ഇന്ത്യയിലെത്തിയത്.
മൂന്ന് വർഷം മുമ്പാണ് നോയിഡ സ്വദേശിയായ സൗരഭ് കാന്ത് തിവാരിയുമായുള്ള വിവാഹം നടന്നത്. ബംഗ്ലാദേശിലേക്ക് മടങ്ങിവരാനും ഒന്നിച്ച് താമസിക്കാനും ഭർത്താവ് ഇപ്പോൾ തയാറാവുന്നില്ല. പരാതിയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും പൊലീസിനോട് പറഞ്ഞിട്ടുണ്ട് -സാനിയ വ്യക്തമാക്കി.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ താമസിച്ച് ജോലി ചെയ്തിരുന്ന സൗരഭ് കാന്ത് തിവാരിയെയാണ് സാനിയ പ്രണയിച്ച് വിവാഹം കഴിച്ചത്. മുസ് ലിം ആചാര പ്രകാരമാണ് വിവാഹം നടന്നതെന്നും യുവതി അവകാശപ്പെട്ടു.
ഗർഭിണിയായിരിക്കെ ധാക്കയിലെ കൾട്ടി മാക്‌സ് എനർജി പ്രൈവറ്റ് ലിമിറ്റഡിൽ ജീവനക്കാരനായിരുന്ന സൗരഭ് ജോലിയുമായി ബന്ധപ്പെട്ട് ഇന്ത്യയിലേക്ക് മടങ്ങിയെന്നും ഉടൻ തിരിച്ച് വരുമെന്നാണ് ഭർത്താവ് പറഞ്ഞതെന്നും സാനിയ വ്യക്തമാക്കി. സൗരഭിനൊപ്പം ഇന്ത്യയിലോ ബംഗ്ലാദേശിലോ ജീവിക്കാൻ ആഗ്രഹിക്കുന്നതായും സാനിയ അക്തർ പൊലീസിനോട് പറഞ്ഞു.




