- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലി സമ്മര്‍ദ്ദം സഹിക്കാനാകുന്നില്ല; ചീഫ് ബാങ്ക് മനേജരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു
ചീഫ് ബാങ്ക് മനേജരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു
പൂനെ: ജോലി സമ്മര്‍ദ്ദം താങ്ങാനാകാതെ ബാങ്ക് മനേജര്‍ ജീവനൊടുക്കി. ബാങ്ക് ഓഫ് ബറോഡയുടെ ബാരാമതി ടൗണ്‍ ചീഫ് മാനേജരെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ബാങ്ക് പരിസരത്ത് വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഉത്തര്‍പ്രദേശ് പ്രയാഗ് രാജ് സ്വദേശിയായ ശിവശങ്കര്‍ മിശ്ര(52)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞ് ബാരമതി സിറ്റി പോലീസെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ആത്മഹത്യക്കുറിപ്പില്‍ അമിത ജോലി സമ്മര്‍ദ്ദമാണ് മരണകാരണമെന്ന് എഴുതിയിരുന്നതായി പോലീസ് പറഞ്ഞു. ശിവശങ്കര്‍ മിശ്ര ജൂലൈ 11ന് ബാങ്കിന് രാജി സമര്‍പ്പിച്ചിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലവും ജോലി സമ്മര്‍ദ്ദവും കാരണമാണ് രാജി വെക്കുന്നതെന്നാണ് രാജിക്കത്തില്‍ പറഞ്ഞിരുന്നത്.
ആത്മഹത്യാക്കുറിപ്പില്‍ ഏതെങ്കിലും പ്രത്യേക ജീവനക്കാരനെ കുറ്റപ്പെടുത്തിയതായി കാണുന്നില്ല എന്നും പോലീസ് അറിയിച്ചു.