- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗളൂരുവില്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന വനിതാ ഡോക്ടര്‍ക്ക് നേരേ ലൈംഗികാതിക്രമം; ബൈക്കിലെത്തിയ യുവാവ് ഡോക്ടറെ കടന്നുപിടിച്ചു; വഴി ചോദിച്ചെത്തി ആക്രമണം
ബംഗളൂരുവില്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന വനിതാ ഡോക്ടര്‍ക്ക് നേരേ ലൈംഗികാതിക്രമം
ബംഗളൂരു: നഗരത്തില്‍ വനിതാ ഡോക്ടര്‍ക്കുനേരേ ലൈംഗികാതിക്രമണം. ബുധനാഴ്ച രാത്രി ഡ്യൂട്ടികഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെയാണ് ബൈക്കിലെത്തിയ യുവാവ് ഡോക്ടറെ കടന്നു പിടിച്ചത്. ബംഗളൂരു ചിക്കബനാവര എജിബി ലേഔട്ടിലായിരുന്നു സംഭവം.
സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന വനിതാ ഡോക്ടര്‍ ഡ്യൂട്ടി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെയാണ് ഒരാള്‍ ബൈക്കിലെത്തി യുവതിയോട് വഴി ചോദിച്ചത്. സമീപത്തെ ഒരു ബസ് സ്റ്റോപ്പിലേക്കുള്ള വഴിയാണ് ഇയാള്‍ തിരക്കിയത്. തുടര്‍ന്ന് വഴി പറഞ്ഞ് കൊടുക്കുന്നതിനിടെ യുവാവ് ബൈക്കില്‍ നിന്നിറങ്ങി യുവതിയെ കടന്നുപിടിക്കുകയായിരുന്നു.
യുവതി ബഹളം വെച്ചതോടെ പ്രതി ബൈക്കില്‍ കയറി രക്ഷപ്പെട്ടു. ബഹളം കേട്ടെത്തിയ സമീപവാസികള്‍ പ്രതിയെ പിന്തുടരാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതുവരെ പ്രതിയെ കണ്ടെത്തിയിട്ടില്ല.




