- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബാംഗ്ലൂരിൽ മെട്രോ തൂൺ തകർന്ന് അപകടം; സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അമ്മയ്ക്കും രണ്ടര വയസ്സുള്ള കുഞ്ഞിനും ദാരുണാന്ത്യം; അപകടം ബംഗളുരു മെട്രോയുടെ ഫേസ് 2 ബി പണികൾ പുരോഗമിക്കുന്നതിനിടെ
ബെംഗളുരു:ബാംഗ്ലൂരിൽ മെട്രോ തൂൺ തകർന്നു വീണ് അമ്മയും രണ്ടര വയസുള്ള കുഞ്ഞും കൊല്ലപ്പെട്ടു.ബെംഗളുരു മെട്രോയുടെ നിർമ്മാണത്തിലിരുന്ന തൂണാണ് തകർന്ന് വീണത്. ഈ സമയത്ത് സമീപത്തെ റോഡിലൂടെ പോവുകയായിരുന്ന സ്കൂട്ടർ യാത്രക്കാരായ കുടുംബത്തിന്റെ മേലേക്കാണ് തൂൺ തകർന്ന് വീണത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അമ്മയേയും പിഞ്ചുകുഞ്ഞിനേയും രക്ഷിക്കാനായില്ല. അപകടത്തിൽ പിതാവിന്റെ പരിക്കും ഗുരുതരമെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.ഔട്ടർ റിങ് റോഡിൽ എച്ച്ബിആർ ലെയൗട്ടിലാണ് അപകടമുണ്ടായത്. കല്യാൺ നഗറിൽ നിന്ന് എച്ച്ആർബിആർ ലേ ഔട്ടിലേക്കുള്ള റോഡിനെ സമീപത്തെ തൂണാണ് തകർന്നത്. തേജസ്വിനി എന്ന 28കാരിയായ യുവതിയും ഇവരുടെ രണ്ടര വയസുകാരനായ മകൻ വിഹാനുമാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.
അപകടത്തിന് പിന്നാലെ മേഖലയിൽ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. ബെംഗളുരു മെട്രോയുടെ ഫേസ് 2 ബി പണികൾ പുരോഗമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ബെംഗളുരു വിമാനത്താവളം വരെയാണ് ഈ ഘട്ടത്തിലെ പണികൾ നടക്കുക.വലിയ ഭാരമുള്ള ഇരുമ്പ് കമ്പികൾ നിലംപൊത്തിയാണ് അപകടം സംഭവിച്ചത്.
മറുനാടന് മലയാളി ബ്യൂറോ