- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭാരത് ജോഡോ യാത്രയുടെ പ്രയാണം പഞ്ചാബിലെത്തി; സിഖ് തലപ്പാവണിഞ്ഞ് സുവർണ്ണ ക്ഷേത്രം സന്ദർശിച്ച് രാഹുൽ ഗാന്ധി
അമൃത്സർ:ഡൽഹിയും ഉത്തർപ്രദേശും കടന്ന രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പഞ്ചാബിൽ പ്രവേശിച്ചു.പഞ്ചാബിലെത്തിയതിന് പിന്നാലെ രാഹുൽ ഗാന്ധി സുവർണ ക്ഷേത്രത്തിൽ സന്ദർശനം നടത്തി.തുടർന്ന് ഗുരുദ്വാര സാഹിബിൽ രാഹുൽ പ്രണാമം അർപ്പിച്ചു.സിഖ് തലപ്പാവണിഞ്ഞു കൊണ്ടായിരുന്നു രാഹുൽ പഞ്ചാബിലെ യാത്രയിൽ പങ്കെടുത്തത്.
ഹരിയാനയിലെ അംബാലയിൽ നിന്ന് രാവിലെയാണ് പദയാത്ര ആരംഭിച്ചത്. തുടർന്ന് അതിർത്തിയായ ശംഭൂവിലൂടെയാണ് പഞ്ചാബിൽ പ്രവേശിച്ചു.പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജ യാത്രയെ സ്വീകരിച്ചു.ഏഴു ദിവസമാണ് സംസ്ഥാനത്ത് യാത്ര പര്യടനം നടത്തുന്നത്. യാത്രയുടെ ഭാഗമായി പത്താൻകോട്ടിൽ മഹാറാലി സംഘടിപ്പിക്കാനും കോൺഗ്രസ് നേതൃത്വം നിശ്ചയിച്ചിട്ടുണ്ട്.തുടർന്ന് യാത്ര പത്താൻകോട്ടിൽ നിന്നും മാധോപൂർ വഴി ജമ്മു കശ്മീരിൽ പ്രവേശിക്കും.
സെപ്റ്റംബർ ഏഴിനാണ് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്ന് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. കടന്നു പോയ സംസ്ഥാനങ്ങളിൽ വലിയ വരവേൽപ്പാണ് ജോഡോ യാത്രക്ക് ലഭിച്ചത്.
മറുനാടന് മലയാളി ബ്യൂറോ