- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാരത് അരി ഇനി റെയിൽവേ സ്റ്റേഷനുകളിലും; വിൽപ്പനയ്ക്ക് അനുമതി നൽകി
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ഭാരത് അരി ഇനി റെയിൽവേ സ്റ്റേഷനുകളിൽ ലഭിക്കും. രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷൻ വളപ്പിലും മൊബൈൽ വാനുകൾ പാർക്കുചെയ്ത് ഭാരത് അരി വിതരണംചെയ്യാനാണ് തീരുമാനം. പൊതുവിതരണവകുപ്പിന്റെ തീരുമാനത്തിന് റെയിൽവേ പാസഞ്ചർ മാർക്കറ്റിങ് എക്‌സിക്യുട്ടീവ് ഡയറക്ടർ അനുമതി നൽകി.
ഭാരത് അരി, ഭാരത് ആട്ട എന്നിവയാകും വിതരണം ചെയ്യുക. എല്ലാദിവസവും വൈകിട്ട് രണ്ടുമണിക്കൂർ നേരമായിരിക്കും വിൽപ്പന. അരി വിൽപ്പനയ്ക്ക് പ്രത്യേകം ലൈസൻസോ ചാർജോ റെയിൽവേ ഈടാക്കില്ല. അടുത്ത മൂന്നുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലായിരിക്കും പദ്ധതി നടപ്പാക്കുക.
യാതൊരുവിധ അറിയിപ്പുകളോ വീഡിയോ പ്രദർശനമോ പാടില്ലെന്നും നിബന്ധനയിൽ പറയുന്നു. സ്റ്റേഷൻ വളപ്പിൽ വാൻ എവിടെ പാർക്കുചെയ്യണമെന്നത് അടക്കമുള്ള തീരുമാനമെടുക്കേണ്ടത് അതത് ഡിവിഷണൽ ജനറൽ മാനേജർമാരാണ്. ഭാരത് അരി കിലോയ്ക്ക് 29 രൂപയ്ക്കും ആട്ട 27.50 രൂപയ്ക്കുമാണ് വിൽക്കുന്നത്.