പാട്ന: പിരിഞ്ഞുകഴിയുന്ന ഭാര്യയെ ദ്രോഹിക്കാൻ ഭർത്താവ് കണ്ടെത്തിയത് വേറിട്ട മാർഗ്ഗം. സ്ത്രീധനമായി ലഭിച്ച ബൈക്കിൽ നിരന്തരം നിയമം ലംഘിച്ചാണ് ഇയാൾ യുവതിയോട് പ്രതികാരം ചെയ്തത്. വാഹനം യുവതിയുടെ പേരിലായിരുന്നു. പിഴയടക്കാനുള്ള നോട്ടീസുകൾ ഒന്നിനു പിറകെ ഒന്നായി യുവതിയ്ക്ക് കിട്ടാൻ തുടങ്ങിയതോടെ ഭർത്താവിനെതിരെ പൊലീസിൽ പരാതിയുമായി ഇവർ രംഗത്തെത്തി. ബിഹാറിലെ പാട്നയിലാണ് സംഭവം.

ഒന്നരമാസം മുമ്പാണ് പാട്ന സ്വദേശി യുവാവും മുസഫർപൂർ സ്വദേശിനിയും വിവാഹിതരായത്. വിവാഹത്തിന് സ്ത്രീധനമായി ബൈക്കും നൽകിയിരുന്നു. ഭാര്യയുടെ പേരിലാണ് ബൈക്ക് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ വിവാഹത്തിന് ഒന്നരമാസത്തിന് ശേഷം ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായി. ഇതോടെ സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവതി വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് ഭാര്യയുടെ പേരിലുള്ള ബൈക്കിൽ പ്രതി നിരന്തരം നിയമലംഘനങ്ങൾ നടത്തിയത്. കാമറകൾക്ക് മുന്നിൽ നടത്തിയ നിയമലംഘനങ്ങൾക്കെല്ലാം പിഴ നോട്ടീസ് ഭാര്യയുടെ മൊബൈലിലേക്ക് വരാൻ തുടങ്ങി. ആദ്യമൊക്കെ ഇത് അറിയാതെ സംഭവിച്ചതാവാമെന്നാണ് ഭാര്യ കരുതിയിരുന്നത്. എന്നാൽ

ഇത് പതിവായതോടെ ഭർത്താവ് ബോധപ്പൂർവം ചെയ്യുന്നതാണെന്ന് ഭാര്യയ്ക്ക് മനസ്സിലായി. ഇതോടെ യുവാവിനെ വിളിച്ച് ബൈക്ക് തിരികെ നൽകാൻ ഇവർ ആവശ്യപ്പെട്ടു.

എന്നാൽ, കോടതിയുടെ പരിഗണനയിലുള്ള വിവാഹമോചന ഹരജിയിൽ തീരുമാനമായാലേ ബൈക്ക് തിരിച്ചുനൽകൂവെന്ന് ഭർത്താവ് അറിയിച്ചു. വേറെ മാർഗ്ഗങ്ങളൊന്നും ഇല്ലാതെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്വന്തം പേരിലുള്ള ബൈക്ക് ഭർത്താവാണ് ഉപയോഗിക്കുന്നത് എന്ന് ഇവർ പൊലീസിന്‍റെ നിർദേശപ്രകാരം സത്യപ്രസ്താവന എഴുതി നൽകി