- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതിയെ മടിയിലിരുത്തി ബൈക്കോടിച്ചു അഭ്യാസം; ബെംഗളൂരുവിൽ യുവാവ് അറസ്റ്റിൽ
ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയെ മടിയിലിരുത്തി ഇരുചക്രവാഹനം ഓടിച്ച യുവാവ് അറസ്റ്റിൽ. വെള്ളിയാഴ്ച ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് റോഡിലായിരുന്നു സംഭവം. യുവതിയെ മടിയിലിരുത്തി യുവാവ് ഇരുചക്രവാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. യുവാവിന്റെ തോളിൽ കൈ വച്ചായിരുന്നു യുവതി ഇരുന്നിരുന്നത്. ഇരുവരും ഹെൽമറ്റും ധരിച്ചിരുന്നില്ല.
ഇതിന് പിന്നാലെയാണ് ബെംഗളൂരു സിറ്റി പൊലീസ് യുവാവിനെതിരേ നടപടിയെടുത്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ബെംഗളൂരു ട്രാഫിക് പൊലീസും പങ്കുവച്ചിട്ടുണ്ട്. അഭ്യാസത്തിനുള്ള വേദിയല്ല റോഡുകൾ എന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഉത്തരവാദിത്വത്തോടെ വാഹനമോടിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.
പൊലീസും പങ്കുവെച്ചതോടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. ഇതോടെ, നിരവധി പേർ അഭിപ്രായപ്രകടനവുമായി രംഗത്തെത്തി. വാഹനമോടിച്ച യുവാവിനെതിരേ മാത്രം എന്തുകൊണ്ട് നടപടിയെടുത്തുവെന്ന് ചിലർ ചോദിച്ചു. ഇരുവരും ശിക്ഷിക്കപ്പെടണമെന്നും നിരുത്തരവാദപരമായാണ് ഇരുവരും പെരുമാറിയതെന്നും പലരും ചൂണ്ടിക്കാണിക്കുന്നു.