- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൂരങ്ങൾ താണ്ടിയെത്തുന്ന അതിഥികൾ..; പറവകൾക്ക് വന്നിറങ്ങാൻ കൂടുതൽ ഇഷ്ട്ടം ഗുജറാത്തിൽ; പറന്നെത്തിയത് 20 ലക്ഷം ദേശാടന പക്ഷികൾ; കണക്കുകൾ പുറത്ത്!
സൂറത്ത്: കാതങ്ങൾ താണ്ടി പറന്നെത്തുന്ന ദേശാടന പക്ഷികളെ മനുഷ്യർ വളരെ അത്ഭുതത്തോടെയാണ് വീക്ഷിക്കുന്നത്. ഇന്ത്യയിലും നിരവധി പക്ഷികൾ വർഷംതോറും പറന്നെത്തുന്നു. ഇപ്പോൾ രാജ്യത്ത് ദേശാടന പക്ഷികൾക്ക് പ്രിയപ്പെട്ട സംസ്ഥാനം ഗുജറാത്തെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
സംസ്ഥാന സർക്കാർ ചൊവ്വാഴ്ച പുറത്ത് വിട്ട കണക്കുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. ലോക വന്യ ജീവി സംരക്ഷണ ദിനത്തിന് മുന്നോടിയായാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 2024ൽ 18 മുതൽ 20 ലക്ഷം വരെ ദേശാടന പക്ഷികളാണ് ഗുജറാത്തിലെത്തിയതെന്നാണ് കണക്കുകൾ പറയുന്നത്.
'ഥോൾ' പക്ഷി സങ്കേതത്തിൽ 31380 ദേശാടന പക്ഷികളാണ് 2010ൽ എത്തിയത്. എന്നാൽ 2024ൽ 1.11 ലക്ഷം ദേശാടന പക്ഷികളിലേറെയാണ് ഇവിടേക്ക് എത്തിയത്. സമാനമായി നാൽ സരോവർ പക്ഷി സങ്കേതത്തിൽ 2010ൽ 1.31 ലക്ഷം ദേശാടന പക്ഷികളാണ് എത്തിയത്. 2024ൽ ഇത് 3.62 ലക്ഷമായി ഉയർന്നു.
കഴിഞ്ഞ 14 വർഷങ്ങൾക്കിടയിൽ ഥോളിലും നാൽ സരോവറിലും 355 ശതമാനം മുതൽ 276 ശതമാനം വരെ പക്ഷികൾ അധികമായി ഇവിടെ പറന്നെത്തിയിട്ടുണ്ട്. ഗുജറാത്ത് ദേശാടന കിളികളുടെ സ്വർഗമായി മാറി എന്നാണ് സർക്കാർ പ്രസ്താവനയിൽ പറയുന്നത്.
സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾ സംസ്ഥാനത്ത് വന്യ ജീവി സംരക്ഷണത്തിന് വലിയ പങ്കുവഹിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ലോക വന്യ ജീവി സംരക്ഷണ ദിനത്തോട് അനുബന്ധിച്ച് പുറത്ത് വന്ന കണക്കുകൾ. 2023ലെ വന്യജീവി സെൻസസ് അനുസരിച്ച് 21 ഇനങ്ങളിലായി 9.53 ലക്ഷം ജീവികളാണ് ഗുജറാത്തിലുള്ളത്. മയിൽ, മാനുകൾ, കുരങ്ങുകൾ, പുള്ളിപ്പുലികൾ എന്നിവ ഉൾപ്പെടെയാണ് ഇത്.