ന്യൂഡൽഹി: ലോകസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ ബിജെപി ഫണ്ടിലേക്ക് 2000 രൂപ സംഭാവന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത ഭാരതം കെട്ടിപ്പടുക്കാനായി എല്ലാവരും മുന്നിട്ടിറങ്ങണമെന്ന ആഹ്വാനത്തോടെയാണ് ഫണ്ട് നൽകിയതിന്റെ രസീത് ഉൾപ്പെടുന്ന പോസ്റ്റ് എക്‌സിൽ മോദി പങ്കുവച്ചത്.

രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ കേന്ദ്ര സർക്കാർ 2018 ൽ കൊണ്ടുവന്ന തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധി ഫെബ്രുവരി 15 നാണുണ്ടായത്. അസ്സോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോമ്സ് (എ.ഡി.ആർ ) പുറത്തുവിട്ട കണക്കുപ്രകാരം 720 കോടിയോളം രൂപയാണ് 2022-23 കാലയളവിൽ ബിജെപിക്ക് സംഭാവനയായി ലഭിച്ച തുക.