ജയ്പുർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യാത്ത സർക്കാർ ജീവനക്കാർക്ക് തെരഞ്ഞെടുപ്പിനുശേഷം ഓഫീസിലിരിക്കാനോ ജോലി ചെയ്യാനോ അവകാശമില്ലെന്ന രാജസ്ഥാനിലെ മുൻ ബിജെപി എംപി സന്തോഷ് അഹ്ലാവത്. 'സർക്കാർ ഉദ്യോഗസ്ഥർ ഒന്നുകിൽ മനസ്സിലാക്കി പെരുമാറണം, അല്ലെങ്കിൽ ബാഗ് പാക്ക് ചെയ്‌തോളൂ.

അഞ്ചു വർഷത്തേക്ക് നിങ്ങളെ മണ്ഡലത്തിൽ പ്രവേശിപ്പിക്കില്ല. നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യാത്ത ഉദ്യോഗസ്ഥർക്ക് സൂരജ്ഗഢിലെ ഒരു സർക്കാർ ഓഫീസിലും ജോലി ചെയ്യാൻ അവകാശമില്ല'- അഹ്‌ലാവത് പറഞ്ഞു. ശനിയാഴ്ച സൂരജ്ഗഢിൽ നടന്ന യോഗത്തിൽ സംസാരിക്കുമ്പോഴാണ് ജുൻജുനിൽനിന്നുള്ള മുൻ വനിതാ എംപിയുടെ വിവാദപരാമർശം.