- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നെഞ്ചു വേദനയ്ക്ക് പിന്നാലെ ഹൃദയാഘാതത്താൽ ആശുപത്രിയിൽ; രക്ഷിക്കാനായില്ല, ബോഡി ബിൽഡർക്ക് ദാരുണാന്ത്യം
മുംബൈ: ഹൃദയാഘാതത്തെ തുടർന്ന് 27കാരനായ ബോഡി ബിൽഡർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ നലാസോപര ഈസ്റ്റിലെ ആരം കോളനി സ്വദേശിയായ അജിൻക്യ കദാം ആണ് മരിച്ചത്. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് അജിൻക്യയെ രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകായിരുന്നു. എന്നാൽ പിന്നീട് നില ഗുരുതരമായി. ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം മരണത്തിന് കീഴടങ്ങിയിരുന്നു.
വീട്ടിൽ വച്ചാണ് അജിൻക്യയ്ക്ക് നെഞ്ച് വേദന അനുഭവപ്പെട്ടത്. ഹൃദയാഘാതത്തെ തുടർന്നാണ് അജിൻക്യ മരണപ്പെട്ടതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. 75 കിലോ വിഭാഗത്തിൽ ഒട്ടേറെ സമ്മാനങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. അവിവാഹിതനാണ്. അച്ഛനും അമ്മയും സഹോദരങ്ങളും അടങ്ങുന്നതാണ് കുടുംബം.
അതേസമയം, കഴിഞ്ഞ മാസം തമിഴ് നടി ശ്രുതി ഷൺമുഖ പ്രിയയുടെ ഭർത്താവും ബോഡി ബിൽഡറുമായ അരവിന്ദ് ശേഖർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. 2022ലെ മിസ്റ്റർ തമിഴ്‌നാട് ആയിരുന്നു. ഹൃദയാഘാതമുണ്ടായതിന് പിന്നാലെ അരവിന്ദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വർഷങ്ങളായി പ്രണയത്തിലായിരുന്ന ശ്രുതിയും അരവിന്ദും കഴിഞ്ഞ വർഷം മേയിലാണ് വിവാഹിതരായത്.
അറിയപ്പെടുന്ന വെയ്റ്റ് ലോസ് കോച്ച് കൂടിയായിരുന്ന അരവിന്ദ്. ശരീരഭാരം നിയന്ത്രിക്കുന്നതിനെപ്പറ്റി ഓൺലൈനിൽ നടത്തിയിരുന്ന ക്ലാസുകൾക്ക് നിരവധി കാഴ്ചക്കാരുണ്ടായിരുന്നു. ഇൻസ്റ്റാഗ്രാമിൽ പതിനാറായിരത്തോളം പേരാണ് അരവിന്ദിനെ പിന്തുടരുന്നത്.




