- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഹാറിലെ 'പഞ്ചവടി പാലങ്ങള്‍'; മൂന്ന് ആഴ്ചക്കിടെ തകര്‍ന്നത് പതിമൂന്ന് പാലങ്ങള്‍
പട്‌ന: ബിഹാറില്‍ വീണ്ടുമൊരു പാലം കൂടി തകര്‍ന്നു വീണു. സഹര്‍സ ജില്ലയിലെ മഹിഷി ഗ്രാമത്തിലെ പാലമാണു തകര്‍ന്നത്. മൂന്നാഴ്ചയ്ക്കിടെ തകരുന്ന പതിമൂന്നാമത്തെ പാലമാണിത്. തുടര്‍ച്ചയായി പാലങ്ങള്‍ തകര്‍ന്നതിന്റെ പേരില്‍ കഴിഞ്ഞയാഴ്ച 17 എന്‍ജിനീയര്‍മാരെ ബിഹാര്‍ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ബിഹാറില്‍ അപകട നിലയിലുള്ള പാലങ്ങള്‍ കണ്ടെത്താനായി സര്‍വേ നടത്താന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബന്ധപ്പെട്ട വകുപ്പു മേധാവികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്നു നേപ്പാളില്‍ നിന്നുള്ള നദികള്‍ കരകവിഞ്ഞൊഴുകുന്നതു വടക്കന്‍ ബിഹാറില്‍ റോഡുകള്‍ക്കും പാലങ്ങള്‍ക്കും ഭീഷണിയാണ്. മണല്‍ മാഫിയ പാലങ്ങള്‍ക്കു സമീപം അമിതമായി മണല്‍ വാരുന്നതു തൂണുകളെ ദുര്‍ബലമാക്കുന്നതായും കണ്ടെത്തിയിരുന്നു.
Next Story