ഡൽഹി: ഇന്ത്യൻ ഭാര്യയുടെ 89 വയസ്സുകാരിയായ മുത്തശ്ശിയോടുള്ള ഒരു ബ്രിട്ടീഷ് ഭർത്താവിൻ്റെ സ്നേഹപ്രകടനം ചിത്രീകരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഈ വൈറൽ വീഡിയോയിൽ, ഒരു ബ്രിട്ടീഷ് ഭർത്താവ് തൻ്റെ ഇന്ത്യൻ ഭാര്യയുടെ 89 വയസ്സുകാരിയായ മുത്തശ്ശിക്കുവേണ്ടി ഹൃദയസ്പർശിയായ ഒരു സ്നേഹപ്രകടനം നടത്തുന്നതായാണ് ദൃശ്യങ്ങൾ. ഈ നിമിഷം കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും, സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

ദ ബ്രിട്ട് ബോങ് ഡയറി എന്ന പേരിൽ കോണറും മൃതികയും സംയുക്ത നടത്തുന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. മൃതികയുടെ വൃദ്ധയായ മുതുമുത്തശ്ശിയെ കോണർ ആദ്യമായി കണ്ടുമുട്ടുന്നത് വീഡിയോയിൽ കാണാം.

ഇരുവർക്കും പൊതുവായ ഒരു ഭാഷയില്ലെങ്കിലും, മുതിർന്നവരിൽ നിന്ന് അനുഗ്രഹം തേടാൻ ഉപയോഗിക്കുന്ന പരമ്പരാഗത ഇന്ത്യൻ രീതിയെ ബ്രിട്ടീഷുകാരൻ സൗമ്യമായി പിന്തുടരുന്നു. അദ്ദേഹം മുത്തശ്ശിയുടെ കാലിൽ തൊട്ട് വന്ദിക്കുന്നു. പകരം അവർ അദ്ദേഹത്തെ അനുഗ്രഹിച്ചു. രണ്ട് ദേശങ്ങളിലുള്ള രണ്ട് തലമുറയിൽപ്പെട്ടവരുടെ സംഗമം നെറ്റിസെന്‍സിനിടെയിലും വളരെ പെട്ടെന്ന് തന്നെ വൈറലായി.