- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബുദ്ധദേബ് ഭട്ടാചാര്യയുടെ നില അതീവഗുരുതരം; ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തിൽ
കൊൽക്കത്ത: ചികിത്സയിൽ തുടരുന്ന ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെ നില അതീവഗുരുതരമായി തുടരുന്നുവെന്ന് ആശുപത്രി അധികൃതർ. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നും ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.
ശനിയാഴ്ചയാണ് ശ്വാസകോശ സംബന്ധിയായ രോഗത്തെ തുടർന്ന് കൊൽക്കത്തയിലെ വുഡ്ലാൻഡിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 79കാരനായ ബുദ്ധദേബിന്റെ ആരോഗ്യസ്ഥിതി അതിവഗുരുതരമായി തുടരുകയാണ്. ചികിത്സയിലുള്ള അദ്ദേഹത്തെ മുതിർന്ന ഡോക്ടർമാരടങ്ങുന്ന ഒൻപതംഗ സംഘമാണ് നിരീക്ഷിച്ചു വരുന്നത്.
Next Story




