ലക്‌നോ: ഉത്തര്‍പ്രദേശില്‍ ലക്‌നോവില്‍ മൂന്നുനില കെട്ടിടം തകര്‍ന്ന് അഞ്ച് മരണം. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ നിന്ന് 28 പേരെ രക്ഷപ്പെടുത്തി. കുടുങ്ങികിടക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ദേശീയ ദുരന്ത പ്രതിരോധ സേനയും സംസ്ഥാന ദുരന്ത പ്രതിരോധ സേനയും അഗ്‌നിശമനസേനയും പൊലീസുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൈകിട്ട് അഞ്ച് മണിയോടെ ലക്‌നോയിലെ ട്രാന്‍സ്‌പോര്‍ട്ട് നഗറില്‍ ഗോഡൗണ്‍ ആയി പ്രവര്‍ത്തിച്ചിരുന്ന സ്ഥിതി ചെയ്യുന്ന കെട്ടിടമാണ് തകര്‍ന്നുവീണത്. കെട്ടിടത്തിനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കും തകര്‍ന്നു.

തകര്‍ന്ന കെട്ടിടത്തില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായും കൃത്യമായ എണ്ണം പറയാന്‍ സാധിക്കില്ലെന്നും അഗ്‌നിശമനസേന മേധാവി മഞ്ചേഷ് കുമാര്‍ വ്യക്തമാക്കി.