- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഛത്തീസ്ഗഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 മരണം
റായ്പൂർ: ഛത്തീസ്‌ഗഡിലെ ദുർഗിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 മരണം. 14പേർക്ക് പരിക്കേറ്റു. 40 യാത്രക്കാരുമായി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് 50 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. സ്വകാര്യ കമ്പനി ജീവനക്കാരുമായി പോയ ബസാണ് അപകടത്തിൽ പെട്ടത് .
ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്. നാട്ടുകാരും പൊലീസും ചേർന്നാണ് യാത്രക്കാരെ പുറക്കെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെത്തിക്കുന്ന സമയത്ത് 11 പേർ മരിച്ചിരുന്നു. ബാക്കി മൂന്ന് പേർ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പരിക്കേറ്റവരിൽ ആറുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ സർക്കാർ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.