- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രയാഗ്‌രാജില്‍ കാറും ബസും കൂട്ടിയിച്ച് അപകടം; പത്ത് മരണം; 19 പേര്‍ക്ക് പരിക്ക്; അപകടത്തില്‍പെട്ടത് മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പോയ തീര്‍ഥാടകരുടെ വാഹനം
ലക്‌നൗ: പ്രയാഗ്‌രാജില്‍ കാറും ബസും കൂട്ടിയിച്ച് അപകടം. പത്ത് തീര്‍ഥാടകര്‍ മരിച്ചു. 19 പേര്‍ക്ക് പരിക്ക്. മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പോയ തീര്‍ഥാടകരുടെ വാഹനമാണ് അപകടത്തില്‍പെട്ടത്. പ്രയാഗ്രാജ്-മിര്‍സാപുര്‍ ഹൈവേയില്‍ മെജയില്‍ വച്ചായിരുന്നു അപകടം. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയില്‍നിന്നു ത്രിവേണീ സംഗമ സ്‌നാനത്തിനു പോകുകയായിരുന്നു ഇവര്‍. മധ്യപ്രദേശിലെ രാജ്ഗഡില്‍നിന്നു വന്ന ബസാണ് കാറിലിടിച്ചത്.
രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും പരുക്കേറ്റവര്‍ക്കു ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി. ഈ ആഴ്ച ആദ്യം, മധ്യപ്രദേശിലെ ജബല്‍പുര്‍ ജില്ലയില്‍, മഹാകുംഭമേള കഴിഞ്ഞ് മടങ്ങിയ ആന്ധ്രാ സ്വദേശികള്‍ സഞ്ചരിച്ച മിനി ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 7 പേര്‍ മരിച്ചിരുന്നു.
Next Story