- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹി സർവകലാശാലയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾ കസ്റ്റഡിയിൽ
ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ ഡൽഹി സർവകലാശാലയിൽ പ്രതിഷേധിച്ച മലയാളികൾ അടക്കം വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. പ്രതിഷേധപരിപാടി തുടങ്ങും മുമ്പേ തന്നെ വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്ലാസിലേക്ക് നടന്നുപോയവരേയും കസ്റ്റഡിയിലെടുത്തെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.
സർവകലാശാല ക്യാമ്പസിനകത്തുകയറിയാണ് പൊലീസ് നടപടി. 50 ഓളം വിദ്യാർത്ഥികളെ ബലം പ്രയോഗിച്ച് പൊലീസ് കൊണ്ടുപോയി എന്നാണ് ബാക്കിയുള്ള വിദ്യാർത്ഥികൾ പറയുന്നത്. എസ്‌ഐഒ, എംഎസ്എഫ്, എഐഎസ്ഒ തുടങ്ങിയ സംഘടനകളിലെ വിദ്യാർത്ഥികൾ ആണ് പ്രതിഷേധിച്ചത്. വിദ്യാർത്ഥികളെ തൂക്കിയെടുത്താണ് പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്. ഇതിന് പിന്നാലെ ക്യാമ്പസിന് പുറത്തുനിന്ന് എം.എസ്.എഫ്. പ്രവർത്തകർ പ്രതിഷേധവുമായെത്തി.
ഫ്രറ്റേണിറ്റി, എസ്‌ഐ.ഒ, എ.ഐ.എസ്.എ തുടങ്ങി വിദ്യാർത്ഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്. ക്യാമ്പസിനകത്ത് പ്രവേശനമില്ലാത്ത, 15-ഓളം പൊലീസുകാർ ചേർന്ന് ഒരു വിദ്യാർത്ഥിയെ വലിച്ചിഴച്ചുകൊണ്ടുപോയെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.
എന്നാൽ വരുംദിവസങ്ങളിലും ക്യാംപസിൽ സിഎഎ വിരുദ്ധ സമരം ശക്തമാക്കാനാണ് തീരുമാനമെന്നാണ് ഈ സംഘടനകളിൽ നിന്നുള്ള വിദ്യാർത്ഥികൾ അറിയിക്കുന്നത്. 2018ലും സിഎഎ വിരുദ്ധ സമരത്തിൽ ഡൽഹി സർവകലാശാലയിൽ നിന്നുള്ള വിദ്യാർത്ഥികൾ സജീവമായിരുന്നു. അന്നും ക്യാംപസിനകത്ത് പൊലീസ് അറസ്റ്റും സംഘർഷങ്ങളും നടന്നിരുന്നു.