- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പരസ്യത്തിൽ കച്ചവടക്കാരന്റെ പേര് ദാമോദർ; കാഡ്ബറി ബഹിഷ്കരിക്കണമെന്ന് ഹിന്ദുത്വവാദികൾ; ബീഫുമായി കൂട്ടിക്കെട്ടിയും പ്രതിഷേധം
ലഖ്നൗ: ദീപാവലി പരസ്യത്തിന്റെ പേരിൽ കാഡ്ബറി ചോക്ലേറ്റ് ബഹിഷ്‌കരിക്കാൻ ആഹ്വാനവുമായി ഹിന്ദുത്വ സംഘടനകൾ. ബോയ്കോട്ട് കാഡ്ബറി എന്ന ഹാഷ്ടാഗോടെയുള്ള ട്വീറ്റുകൾ ട്രെന്റിങ്ങായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുന്നതാണ് പരസ്യമെന്നാണ് ആരോപണം. കാഡ്‌ബെറിയുടെ പുതിയ പരസ്യത്തിലെ ദരിദ്രനായ കച്ചവടക്കാരന്റെ പേര് ദാമോദർ എന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിന്റെ പേര് കച്ചവടക്കാരന് നൽകിയത് മോദിയെ അപമാനിക്കാനാണെന്നാണ് വാദം.
വിഎച്ച്പി നേതാവ് സാധ്വി പ്രാചി കടക്കമുള്ളവർ പരസ്യത്തിനെതിരെ രംഗത്തുവന്നു. 'ടെലിവിഷൻ ചാനലുകളിൽ കാഡ്‌ബെറി ചോക്ലേറ്റിന്റെ പരസ്യം നിങ്ങൾ നിരീക്ഷിച്ചിട്ടുണ്ടോ? കടയില്ലാത്ത പാവം വിളക്ക് വിൽപനക്കാരന്റെ പേര് ദാമോദർ എന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അച്ഛന്റെ പേരുള്ള ഒരാളെ മോശമായി ചിത്രീകരിക്കുകയാണ്. കാഡ്ബറി കമ്പനീ ഇത് നാണക്കേട്'.സാധ്വി പ്രാചി ട്വീറ്റ് ചെയ്തു.
അതേസമയം ഹൈന്ദവ വിശ്വാസത്തെ ഹനിക്കുന്ന നിലയിലാണ് കാഡ്ബറി പ്രവർത്തിക്കുന്നതെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രതിഷേധം ഉയത്തുകയകാണ് സംഘപരിവാർ പ്രൊഫൈലുകൾ. കാഡ്ബറി തങ്ങളുടെ ഉത്പന്നങ്ങളിൽ ഉപയോഗിക്കുന്ന ജലാറ്റിൻ ഉല്പാദിപ്പിക്കുന്നത് ബീഫിൽ നിന്നാണെന്ന് ആരോപണമുയർത്തിയാണ് പ്രതിഷേധം. ഹൈന്ദവ വിശ്വാസത്തെ മുറിവേൽപ്പിക്കുന്നതാണ് കാഡ്ബറിയുടെ രീതി എന്നാണ് ആരോപണം.
കാഡ്ബറിയുടേത് എന്ന പേരിൽ ഒരു വെബ് പേജ് പ്രതിഷേധക്കാർ വലിയതോതിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. ഇതാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്കും ആരോപണങ്ങൾക്കും കാരണമായ സംഭവം. എന്നാൽ വെബ് പേജിന്റെ ഈ സ്‌ക്രീൻഷോട്ട്, കാഡ്ബറിയുടെ ഓസ്‌ട്രേലിയയിലെ ഒരു പഴയ വെബ് പേജിന്റേതാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു.
ഇന്ത്യയിൽ വിൽക്കപ്പെടുന്ന എല്ലാ ഉല്പന്നങ്ങളും 100% വെജിറ്റേറിയൻ ആണെന്ന് ഇവയുടെ കവറിന് പുറത്തെ പച്ച മുദ്ര അടിസ്ഥാനമാക്കി കമ്പനി നേരത്തെ തന്നെ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ വിവാദത്തിൽ കാഡ്ബറി കമ്പനി ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. എങ്കിലും ട്വിറ്ററിൽ അടക്കം പ്രമുഖർ പോലും കമ്പനിക്കെതിരെ നിലപാടെടുത്തത്, കാഡ്ബറിക്ക് തിരിച്ചടിയാണ്.