ന്യുഡൽഹി: കേന്ദ്ര വിദ്യാഭ്യാസ നയത്തിൽ പ്രകടമായ മാറ്റങ്ങളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ട് തവണ നടത്താനാണ് പുതിയ തീരുമാനം. മികച്ച സ്‌കോർ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാം. 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾ രണ്ട് ഭാഷകൾ പഠിക്കണം. അതിലൊന്ന് ഇന്ത്യൻ ഭാഷയായിരിക്കണമെന്നമെന്നും പുതിയ നയത്തിൽ പറയുന്നു. പരിഷ്‌കരിച്ച കരിക്കുലം ചട്ടക്കൂട് 2024 അധ്യായന വർഷത്തിൽ നിലവിൽ വരും.

ബോർഡ് പരീക്ഷകൾക്ക് നിലവിലുള്ള ബുദ്ധിമുട്ടുകൾ മറികടക്കുന്നതിനും പരീക്ഷകൾ എളുപ്പത്തിലാക്കുന്നതിനും ഇത് സഹായിക്കും. മാസങ്ങൾ നീണ്ട േകാച്ചിംഗും ഓർമ്മശക്തിയും മാത്രം മാനദണ്ഡമാക്കാതെ ഗ്രാഹ്യവും അഭിരുചിയുടെ നേട്ടവും ഇവിടെ പ്രകടമാകും. -മന്ത്രാലയം വ്യക്തമാക്കുന്നു.

11, 12 ക്ലാസുകളിൽ ആർട്സ്, സയൻസ്, കൊമേഴ്സ് എന്നിവ തിരഞ്ഞെടുക്കുന്നതിൽ കുട്ടികൾക്ക് കൂടുതൽ പ്രാപ്തി ലഭിക്കും. പാഠപുസ്തകങ്ങളുടെ പരിഷ്‌കരണവുമുണ്ടാകും.