- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വായു മലിനീകരണത്തിൽ വീർപ്പുമുട്ടി ഡൽഹി; കൃത്രിമ മഴ പെയ്യിക്കാനുള്ള ആദ്യ പരീക്ഷണം വിജയകരം; ക്ലൗഡ് സീഡിങിനായി പറന്നത് സെസ്‌ന വിമാനം
ന്യൂഡൽഹി: വായു മലിനീകരണം നേരിടുന്ന ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള ആദ്യ പരീക്ഷണം വിജയകരം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) കാൺപൂർ നിയന്ത്രിച്ച സെസ്‌ന വിമാനമാണ് ഇതിനായി ഉപയോഗിച്ചത്. ഡൽഹി പരിസ്ഥിതി വകുപ്പിന്റെ ഏകോപനത്തിൽ ദേശീയ തലസ്ഥാന മേഖലയിലെ ഖേകഡ മുതൽ ബുറാഡി വരെയാണ് ക്ലൗഡ് സീഡിങ് പ്രക്രിയ നടത്തിയത്.
മേഘങ്ങളിലേക്ക് സിൽവർ അയഡൈഡ്, സോഡിയം ക്ലോറൈഡ്, ഡ്രൈ ഐസ് തുടങ്ങിയ രാസവസ്തുക്കൾ വിതറി ജലകണങ്ങൾ സൃഷ്ടിച്ചാണ് കൃത്രിമ മഴ ലഭ്യമാക്കുന്നത്. വിമാനങ്ങൾ വഴിയോ റോക്കറ്റുകൾ വഴിയോ ഈ രാസവസ്തുക്കൾ മേഘവിതാനത്തിന് മുകളിൽ വിതറാം. കടുത്ത വരൾച്ചയും അന്തരീക്ഷ മലിനീകരണവും നിയന്ത്രിക്കാൻ ഈ നൂതന സാങ്കേതികവിദ്യ ഉപയോഗിക്കാറുണ്ട്. ആവശ്യത്തിന് മേഘങ്ങൾ ലഭ്യമാകുമ്പോഴാണ് ഇത് പ്രാവർത്തികമാക്കാൻ കഴിയുന്നത്.
ഇതിന് മുമ്പ്, ആവശ്യത്തിന് മേഘങ്ങൾ ലഭ്യമല്ലാത്തതിനാൽ കൃത്രിമ മഴ വൈകിയിരുന്നു. ഒക്ടോബർ 28, 29, 30 തീയതികളിൽ ആവശ്യത്തിന് മേഘങ്ങൾ ഉണ്ടാകുമെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പിനെ തുടർന്നാണ് പരീക്ഷണം നടത്തിയത്. പരീക്ഷണം വിജയകരമാണെന്നും എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായെന്നും മുഖ്യമന്ത്രി രേഖാ ഗുപ്ത സാമൂഹ്യ മാധ്യമമായ എക്സ് വഴി അറിയിച്ചു.




