- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചീറ്റകളുടെ പരിപാലനം: വിദഗ്ധസമിതി നിർദേശങ്ങൾ പരിഗണിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ആഫ്രിക്കയിൽ നിന്നെത്തിച്ച ചീറ്റകളുടെ പരിപാലനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദഗ്ധസമിതി ശുപാർശകൾ കൂടി പരിഗണിക്കണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി നിർദ്ദേശം.
മധ്യപ്രദേശിലെ കുനോ ദേശീയഉദ്യാനത്തിൽ പാർപ്പിച്ച ചീറ്റകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി ഇടപെടൽ. ചീറ്റാ പ്രൊജക്റ്റ് സ്റ്റിയറിങ്ങ് കമ്മിറ്റി കൺസൾട്ടിങ്ങ് പാനലിന്റെ ശുപാർശകൾ പരിഗണിക്കാമെന്ന് കേന്ദ്രസർക്കാർ ഉറപ്പുനൽകിയതിനെ തുടർന്ന് ഈ വിഷയത്തിലുള്ള ഹർജികൾ സുപ്രീംകോടതി തീർപ്പാക്കി.
Next Story




