- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി സ്‌കൂളിലെ ശുചിമുറിയിൽ പ്രസവിച്ചു; സ്‌കൂൾ അധികൃതർക്ക് വീഴ്ച പറ്റി; അന്വേഷണത്തിന് ഉത്തരവിട്ട് ബാലാവകാശ സംരക്ഷണ കമ്മീഷൻ
ബംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ ഗവൺമെന്റ് റസിഡൻഷ്യൽ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി സ്‌കൂളിലെ ശുചിമുറിയിൽ പ്രസവിച്ച് സംഭവത്തിൽ കേസെടുത്ത് ബാലാവകാശ സംരക്ഷണ കമ്മീഷൻ. ബുധനാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. വിദ്യാർത്ഥിനിയെയും നവജാതശിശുവിനെയും ഷഹാപൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരുവർക്കും ആരോഗ്യപ്രശ്നങ്ങളില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കർണാടക ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിനും കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പോക്സോ നിയമപ്രകാരം കേസെടുക്കുമെന്ന് പോലീസ് സൂപ്രണ്ട് പൃഥ്വിക് ശങ്കർ അറിയിച്ചു.
വിവരം പോലീസിനെ അറിയിക്കുന്നതിൽ സ്‌കൂൾ അധികൃതർക്ക് വീഴ്ച സംഭവിച്ചതായി ആരോപണമുണ്ട്. ഇതിനെത്തുടർന്ന് അധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ കേസെടുത്തിട്ടുണ്ട്. അന്വേഷണ സംഘം സ്‌കൂളിലെത്തി പ്രാഥമിക അന്വേഷണം നടത്തി. പെൺകുട്ടിയെയും കുടുംബത്തെയും ചോദ്യം ചെയ്യും.