- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹമോചനം നേടിയ ഭാര്യയ്ക്ക് ജീവനാശം നല്‍കിയത് ഒരു രൂപ, രണ്ട് രൂപ, അഞ്ച് രൂപ നാണയങ്ങളായി ഇരുപതോളം ചാക്കുകളില്‍; ഭാര്യ പാഠംപഠിപ്പിക്കാന്‍ ചെയ്തതെന്ന് മുന്‍ ഭാര്‍ത്താവ് കോടതിയില്‍
കോയമ്പത്തൂര്‍: വിവാഹമോചിതയായ ഭാര്യയ്ക്ക് പാഠംപഠിപ്പിക്കാന്‍ മുന്‍ ഭര്‍ത്താവ് ജീവിതാംശ തുക നാണയങ്ങളായി നല്‍കിയ സംഭവമാണ് കുടുംബകോടതിയില്‍ ചിരിയും അതിനൊപ്പം കടുത്ത പ്രതികരണവും സൃഷ്ടിച്ചത്. യുവാവിന്റെ പെരുമാറ്റത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ച കോടതി, നാണയങ്ങള്‍ നോട്ടാക്കി സമര്‍പ്പിക്കണമെന്ന് ഉത്തരവിട്ടു. വ്യാഴാഴ്ച കോയമ്പത്തൂരിലെ കുടുംബകോടതിയില്‍ നടന്ന ഈ സംഭവം ഏറെ ശ്രദ്ധനേടി.
2 ലക്ഷം രൂപ ജീവനാംശം നല്‍കണമെന്ന വിധി അനുസരിച്ച് കോടതിയിലേക്ക് വടവള്ളി സ്വദേശിയായ മുപ്പത്തിയഞ്ചുകാരന്‍ കാറില്‍ പണവുമായി വന്നു. വിവാഹമോചിതയും കുടുംബാംഗങ്ങളും കോടതിയില്‍ എത്തിയിരുന്നു. 1,20,000 രൂപ നോട്ടുകളായി നല്‍കിയ യുവാവ് ബാക്കി തുക ഒരു രൂപ, രണ്ട് രൂപ, അഞ്ച് രൂപ നാണയങ്ങളായി ഇരുപതോളം ചാക്കുകളില്‍ കോടതിക്കുള്ളില്‍ എത്തിച്ചു.
കോടതിയില്‍ ഉണ്ടായിരുന്നവര്‍ ആദ്യം അന്തംവിട്ടുവെങ്കിലും വിവരം അന്വേഷിച്ച കുടുംബകോടതി ജഡ്ജി ഇടപെട്ട് നാണയങ്ങള്‍ നോട്ടുകളാക്കി കോടതിയെ ഏല്‍പിക്കണമെന്ന് യുവാവിനു താക്കീതു നല്‍കി. കേസ് അടുത്തദിവസം പരിഗണിക്കുമ്പോള്‍ ജീവനാംശം പൂര്‍ണമായും നോട്ടുകള്‍ ആക്കി സമര്‍പ്പിക്കണമെന്ന് ഉത്തരവിട്ടതോടെ നാണയങ്ങളുമായി യുവാവ് മടങ്ങി. കഴിഞ്ഞവര്‍ഷമാണു വിവാഹമോചന കേസ് കോടതിയിലെത്തിയത്.