മുംബൈ: ധാരാശിവില്‍ നടന്ന ഒരു കോളേജ് പരിപാടിക്കിടയില്‍ പ്രസംഗിക്കുന്നതിനിടയില്‍ വിദ്യര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു. 20കാരി വര്‍ഷ ഖാരാട്ട് എന്ന വിദ്യാര്‍ഥിനിയാണ് മരിച്ചത്. വര്‍ഷയെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

മഹര്‍ഷി ഗുരുവര്യ ആര്‍ജി ഷിന്‍ഡെ മഹാവിദ്യാലയത്തില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഈ ദാരുണ സംഭവം. വേദിയില്‍ സംസാരിക്കവേയാണ് വര്‍ഷ അസ്വസ്ഥയായി വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ സഹായത്തിന് ഓടി എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇതിനോടൊപ്പം ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്നുമുള്ള സമാന സംഭവം കൂടി ശ്രദ്ധേയമാണ്. ഭാര്യയോടൊപ്പം വിവാഹ വാര്‍ഷികം ആഘോഷിച്ചുകൊണ്ടിരിക്കുകയായിരുന്നു വസിം സര്‍വാര്‍ എന്ന 50കാരന്‍. നൃത്തം ചെയ്യുന്നതിനിടെയാണ് അദ്ദേഹം മരിച്ച് വീണത്. പിന്നീട് മരിച്ചത് ഹൃദയാഘാതം മൂലമായിരുന്നു.