ന്യൂഡൽഹി: ഭാര്യയെ അശ്ലീല ദൃശ്യങ്ങൾ കാണാൻ നിർബന്ധിച്ചതിന് ഭർത്താവിനെതിരെ കേസ്. പോൺ താരങ്ങളെ പോലെ വസ്ത്രം ധരിക്കാൻ ഭാര്യയെ നിർബന്ധിച്ചതായും പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. ഡൽഹിയിലാണ് സംഭവം. ഭർത്താവിനെതിരെ 30കാരിയാണ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഭർത്താവ് അശ്ലീല സിനിമകൾക്ക് അടിമയാണെന്നും യുവതി പരാതിയിൽ പറയുന്നു.

അശ്ലീല ദൃശ്യങ്ങൾ കാണാൻ ഭർത്താവ് നിരന്തരം നിർബന്ധിക്കുന്നതായും പോൺ താരങ്ങളെ പോലെ വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടതായും യുവതിയുടെ പരാതിയിൽ പറയുന്നു. 2020ലാണ് ഇരുവരുടെയും വിവാഹം നടന്നതെന്നും പൊലീസ് പറയുന്നു. സ്ത്രീധനം ചോദിച്ച് ഭർത്താവും ഭർതൃവീട്ടുകാരും തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നതായും യുവതിയുടെ പരാതിയിൽ പറയുന്നതായും പൊലീസ് പറയുന്നു.

പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ത്രീധന നിരോധന നിയമം, വിശ്വാസ വഞ്ചന, ഭർത്താവിന്റെ ക്രൂരത അടക്കം വിവിധ വകുപ്പുകൾ അനുസരിച്ചാണ് ഭർത്താവിനെതിരെ കേസെടുത്തതെന്നും പൊലീസ് പറയുന്നു.