ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യഹർജി ഡൽഹി ഹൈക്കോടതി തള്ളി. ആരോഗ്യ കാരണങ്ങളുടെ പേരിലാണ് കെജ്രിവാൾ ജാമ്യം തേടിയത്.

ജുഡീഷ്യൽ കസ്റ്റഡിയിൽ കെജ്രിവാളിന് വൈദ്യസഹായത്തിനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കാൻ കോടതി തിഹാർ ജയിൽ അധികൃതർക്ക് നിർദ്ദേശം നൽകി.

ജൂൺ 19 വരെ കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. സ്ഥിരം ജാമ്യത്തിനായുള്ള ഡൽഹി മുഖ്യമന്ത്രിയുടെ ഹർജി കോടതി നാളെ പരിഗണിക്കും.