- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റെബിലൈസർ കാർട്ടണിൽ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്ത്; സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ പരിശോധനയിൽ പ്രതി കുടുങ്ങി; പൊതുഗതാഗത വകുപ്പ് ഡ്രൈവർക്ക് 15 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി; സംഭവം ഉത്തർ പ്രദേശിൽ
കാൺപൂർ: നേപ്പാൾ അതിർത്തിയിൽ നിന്ന് സ്റ്റെബിലൈസർ കാർട്ടണിൽ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്ത്; സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ പരിശോധനയിൽ പ്രതി കുടുങ്ങി; പൊതുഗതാഗത വകുപ്പ് ഡ്രൈവർക്ക് 15 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി; സംഭവം ഉത്തർ പ്രദേശിൽപ്പിന്റെ ബസിൽ ലഹരിമരുന്ന് കടത്തിയ ഡ്രൈവറെ കുടുക്കിയത് സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ തന്ത്രപരമായ നീക്കം. ഉത്തർ പ്രദേശിലെ കാൺപൂരിലാണ് സംഭവം. കേസിൽ ഉത്തർ പ്രദേശ് ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ കരാർ ഡ്രൈവർക്ക് 15 വർഷം തടവ് ശിക്ഷ വിധിച്ചു. തടവ് ശിക്ഷയ്ക്ക് പുറമേ 1.5 ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു. കാൺപൂരിലെ അഡീഷണൽ സെഷൻസ് ജഡ്ജ് കോടതിയുടേതാണ് ഉത്തരവ്.
നേപ്പാൾ അതിർത്തിയിൽ നിന്ന് ബസിൽ ചരസ് എത്തിച്ച് കാൺപൂരിൽ വിറ്റഴിക്കുകയായിരുന്നു. സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. സഞ്ജയ് തിവാരി എന്നയാൾക്കാണ് കോടതി ശിക്ഷ വിധിച്ചത്. 5 കിലോഗ്രാം ലഹരിമരുന്നാണ് ഇയാളിൽ നിന്ന് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് കണ്ടെത്തിയത്. സ്റ്റെബിലൈസർ കാർട്ടണിൽ വച്ചായിരുന്നു ലഹരി കടത്ത്. നേപ്പാൾ സ്വദേശിയായ ഇടനിലക്കാരനിൽ നിന്നായിരുന്നു ഇയാൾ ചരസ് വാങ്ങിയിരുന്നത്.