- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇലക്ട്രൽ ബോണ്ട് കേസിൽ എസ്‌ബിഐക്കെതിരെ കോടതിയലക്ഷ്യ ഹർജിയുമായി സിപിഎം
ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ട് കേസിൽ എസ്‌ബിഐക്കെതിരെ കോടതിയലക്ഷ്യ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ച് സിപിഎം. എസ്‌ബിഐക്കെതിരെ സിപിഎം സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചു. പാർട്ടികൾക്ക് നൽകിയ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുന്നതിൽ സമയം നീട്ടാനുള്ള എസ്‌ബിഐയുടെ അപേക്ഷ നാളെ പരിഗണിക്കാനിരിക്കെയാണ് സിപിഎം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
പാർട്ടികൾക്ക് നൽകിയ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്ന് നേരത്തെ എസ്‌ബിഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിവരങ്ങൾ കൈമാറാൻ കൂടുതൽ സാവകാശം തേടി എസ്‌ബിഐ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ജൂൺ 30 വരെയാണ് സാവകാശം തേടി എസ്‌ബിഐ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ എസ്‌ബിഐയുടെ നീക്കത്തിന് പിന്നിൽ ബാഹ്യ സമ്മർദ്ദം ഉണ്ടെന്ന ആരോപണം ശക്തമായി ഉയർന്നിരുന്നു. ഇതിനിടെയാണ്
രാഷ്ട്രീയ പാർട്ടികൾ നടത്തിയ ഓരോ ഇലക്ട്രൽ ബോണ്ട് ഇടപാടും സംബന്ധിച്ച വിശദാംശങ്ങൾ മാർച്ച് ആറിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കാനാണ് എസ്‌ബിഐയ്ക്ക് സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നത്.
നേരത്തെ ഇലക്ട്രൽ ബോണ്ട് അസാധുവാക്കിക്കൊണ്ടുള്ള ഉത്തരവിലായിരുന്നു വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കാൻ സുപ്രീം കോടതി എസ്‌ബിഐയോട് ആവശ്യപ്പെട്ടിരുന്നത്. പാർട്ടികൾക്ക് കിട്ടുന്ന സംഭാവന എത്രയെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നായിരുന്നു കോടതി നിലപാട്. കള്ളപ്പണം ഒഴിവാക്കാനുള്ള ഏക വഴിയല്ല ഇലക്ട്രൽ ബോണ്ട്. കള്ളപ്പണം തടയാനെന്ന പേരിൽ വിവരങ്ങൾ രഹസ്യമാക്കി വെക്കാനാവില്ല. സംഭാവന നൽക്കുന്നവർക്ക് പാർട്ടിയിൽ സ്വാധീനം കൂടുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇലക്ട്രൽ ബോണ്ടുകൾക്കെതിരായ സുപ്രീം കോടതി വിധി കേന്ദ്രസർക്കാരിന് തിരിച്ചടിയായി വിലയിരുത്തപ്പെട്ടിരുന്നു.
സംഭാവന നൽകുന്നവർക്ക് പാർട്ടികളിൽ സ്വാധീനവും ഉന്നത ബന്ധവുമുണ്ടാകും. ഇത് നയ തീരുമാനങ്ങളെ ബാധിക്കും. രാഷ്ട്രീയ സംഭാവനയ്ക്ക് സ്വകാര്യത അവകാശം ബാധകമല്ല. അറിയാനുള്ള അവകാശം രാഷ്ട്രീയ സംഭാവനകൾക്കും ബാധകമാണ്. കള്ളപ്പണം നിയന്ത്രിക്കാൻ ഇലക്ട്രൽ ബോണ്ട് മാത്രമല്ല ഉപാധി. കള്ളപ്പണ നിയന്ത്രണത്തിന് വേണ്ടി അറിയാനുള്ള അവകാശം ലംഘിക്കാനാവില്ല. അജ്ഞാത ഇലക്ട്രൽ ബോണ്ട് അറിയാനുള്ള അവകാശത്തിന് വിരുദ്ധമാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.