- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുർഷിദാബാദിൽ സിപിഎം സംസ്ഥാന സെക്രട്ടറി മൊഹമ്മദ് സലിം
കൊൽക്കത്ത: പശ്ചിമബംഗാളിലെ നാല് ലോക്‌സഭ സീറ്റുകളിലേക്കുള്ള ഇടതുസ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മുർഷിദാബാദിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി മൊഹമ്മദ് സലിം മത്സരിക്കും. ഇടത് മുന്നണിയുടെ ചെയർമാൻ ബിമൻ ബസുവാണ് വാർത്താസമ്മേളനത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
അലോകേഷ് ദാസ് - റാണാഘട്ട്( സിപിഐ എം), സുകൃതി ഘോഷാൽ- ബർധമൻ ദുർഗാപൂർ(സിപിഐ എം), ശ്യാമലി പ്രധാൻ- ബോൽപൂർ( സിപിഐ എം) എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. പശ്ചിമ ബംഗാളിലെ 16 സീറ്റുകളിലേക്കുള്ള ഇടത് സ്ഥാനാർത്ഥികളെ മുമ്പ് പ്രഖ്യാപിച്ചിരുന്നു. സിപിഐ എമ്മിൽ നിന്ന് 13 പേരും ആർഎസ്‌പി, സിപിഐ, ഫോർവേഡ് ബ്ലോക് എന്നീ പാർട്ടികളിൽ നിന്ന് ഓരോരുത്തരുമാണ് മത്സരിക്കുന്നത്.
Next Story