- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചേതേശ്വര്‍ പൂജാരയുടെ ഭാര്യാസഹോദരന്‍ ജീവനൊടുക്കിയ നിലയില്‍; ജീത് രസിക്ഭായ് പബാരിയുടെ മരണം മറ്റൊരു പീഡന കേസില്‍ പ്രതിയായിരിക്കവേ
ചേതേശ്വര്‍ പൂജാരയുടെ സഹോദരീ ഭര്‍ത്താവ് വീട്ടില്‍ മരിച്ച നിലയില്‍
രാജ്കോട്ട്: മുന്‍ ക്രിക്കറ്റ് താരം ചേതേശ്വര്‍ പൂജാരയുടെ ഭാര്യാസഹോദരന്‍ ജീത് രസിക്ഭായ് പബാരി ജീവനൊടുക്കി. ഇയാളെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഇദ്ദേഹത്തിനെതിരെ ഒരു പീഡന പരാതി ഉണ്ടായിരുന്നു. വിവാഹവാഗ്ദാനം നല്‍കി തന്നെ പല തവണ പീഡിപ്പിച്ചതായും, പിന്നീട് വിവാഹത്തില്‍ നിന്ന് ജീത്ത് പിന്മാറിയെന്നുമായിരുന്നു ഒരു യുവതിയുടെ ആരോപണം. ഒരു കാരണവുമില്ലാതെ വിവാഹത്തില്‍ നിന്ന് പിന്മാറിയ ജീത് രാജ്കോട്ടില്‍ നിന്നുള്ള മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.
ജീത് തന്നെ മര്‍ദ്ദിച്ചെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ജീത് കുറച്ചുനാളായി വിഷാദരോഗത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജീതിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യും. പൊലീസ് നടപടികള്‍ സ്വീകരിച്ചു.
കഴിഞ്ഞ നവംബര്‍ 26നാണ് ജീതിനെതിരെ യുവതി പരാതി നല്‍കിയത്. കൃത്യം ഒരു വര്‍ഷത്തിന് ശേഷം ജീത് മരിച്ചു. പൂജാരയുടെ ഭാര്യ പൂജ പബാരിയുടെ സഹോദരനാണ് ജീത്. പൂജയ്ക്ക് ഒരു ഇളയ സഹോദരനും ഒരു അനുജത്തിയും ഉണ്ട്. കഴിഞ്ഞ ഓഗസ്തിലാണ് പൂജാ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിച്ചത്. ഇന്ത്യയ്ക്കായി 103 ടെസ്റ്റുകളും, അഞ്ച് ഏകദിനവും കളിച്ചു.




