ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ. കേന്ദ്ര സര്‍ക്കാര്‍ സ്വതന്ത്ര വിദേശനയം സ്വീകരിക്കാത്തതാണ് കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഡി.രാജ വിമര്‍ശിച്ചു. ഡൊണാള്‍ഡ് ട്രംപിനെ പോലുള്ള ആളുകളുടെ താല്‍പര്യങ്ങള്‍ക്ക് മോദി വഴങ്ങി. അമേരിക്കന്‍ ഇംപീരിയല്‍ ലിസ്റ്റുകള്‍ക്ക് വേണ്ടി വിദേശങ്ങള്‍ സ്വീകരിച്ചുവെന്നും രാജ വിമര്‍ശനമുന്നയിച്ചു.

ഭരണഘടന എങ്ങനെ വായിക്കണം എന്ന് മോദിയും അമിത് ഷായും പഠിക്കണമെന്നും, രാജ്യത്തിന്റെ വൈവിധ്യം തിരിച്ചറിയാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കണമെന്നും രാജ ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത നിയമസഭയ്ക്കും സര്‍ക്കാരിനും അധികാരം നല്‍കാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറല്ല. ജമ്മുകശ്മീരിലെ ജനങ്ങളുമായി സംവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഡി. രാജ അറിയിച്ചു.

കശ്മീരിലെ സമാധാനം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും, തീവ്രവാദി ആക്രമണത്തിന് പിന്നില്‍ ആരാണ് എന്നുമാണ് എല്ലാവരും ചോദിക്കുന്നതെന്നും ഡി.രാജ പറഞ്ഞു. ഭീകരാക്രമണത്തില്‍ ആക്രമണത്തില്‍ 28 നിരപരാധികളാണ് കൊല്ലപ്പെട്ടത്. ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റി, അവര്‍ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയും എടുത്തുമാറ്റിയെന്നും ഡി. രാജ പറഞ്ഞു.

ഡി രാജ, വിദേശനയം, കേന്ദ്രസര്‍ക്കാര്‍