- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡി.എ വർധിപ്പിച്ചേക്കും
ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡിയർനെസ് അലവൻസ് നാലുശതമാനം വർധിപ്പിച്ചേക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പു കൂടി മുന്നിൽ കണ്ട് സർക്കാർ തീരുമാനം കൈകൊണ്ടേക്കുമെന്നാണ് സൂചന. 48.67 ലക്ഷം കേന്ദ്രസർക്കാർക്കും 67.95 ലക്ഷം പെൻഷൻകാർക്കും സന്തോഷം പകരുന്ന വാർത്തയാണിത്.
ഡി.എ വർധിപ്പിക്കാനുള്ള ശിപാർശ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ കാബിനറ്റ് കമ്മിറ്റി ഓൺ ഇക്കണോമിക് അഫയേഴ്‌സ്(സി.സി.ഇ.എ) അംഗീകരിക്കുമെന്നാണ് റിപ്പോർട്ട്. നാലു ശതമാനം വർധിക്കുന്നതോടെ കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡി.എ 50 ശതമാനമായി ഉയരും.
ഏഴാം ശമ്പളകമ്മീഷൻ ശിപാർശ പ്രകാരം, ഡി.എ 50 ശതമാനത്തിലെത്തിയാൽ വീട്ടു വാടക അലവൻസ്, കുട്ടികളുടെ വിദ്യാഭ്യാസ അലവൻസ്, ട്രാൻസ്?പോർട്ട് അലവൻസ് തുടങ്ങിയവയിലും ആനുപാതികമായി വർധനവുണ്ടാകും. ഇതോടെ ശമ്പളപാക്കേജും ഗണ്യമായ രീതിയിൽ വർധിക്കും.
പ്രതിവർഷം രണ്ടുതവണയാണ് ഡി.എ വർധിപ്പിക്കുക. 2023 ഒക്ടോബറിലാണ് ഏറ്റവും ഒടുവിൽ ഡി.എ വർധിപ്പിച്ചത്. അന്നും നാലു ?ശതമാനമാണ് വർധിപ്പിച്ചത്.