- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിശ്രുത വരനെ ആക്രമിച്ച് 20കാരിയെ ബലാത്സംഗത്തിനിരയാക്കി; സംഘത്തിലുണ്ടായിരുന്നത് നാല് പേർ; ഒളിവിൽ പോയ ഒരാൾക്കായി അന്വേഷണം ഊർജ്ജിതം
ഭോപാൽ: മധ്യപ്രദേശിൽ പ്രതിശ്രുത വരനൊപ്പം പുറത്തുപോയ 20 വയസ്സുള്ള ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. മധ്യപ്രദേശിലെ ചുർഹട്ടിനടുത്തുള്ള ഒരു വനപ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. നാല് പുരുഷന്മാർ ചേർന്നാണ് യുവതിയെ ബലാത്സംഗം ചെയ്തത്. ഒളിവിൽ പോയ പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ്. യുവതിയുടെ പങ്കാളിയെയും പ്രതികൾ ആക്രമിച്ചതായി പോലീസ് പറഞ്ഞു.
ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. റോഡരികിൽ മോട്ടോർ സൈക്കിൾ നിർത്തി സമീപത്തുള്ള കുന്നിലേക്ക് പോയതായിരുന്നു ഇവർ. ഈ സമയത്ത് പ്രതിശ്രുത വരനെ ആക്രമിക്കുകയും സംഘം മാറിമാറി യുവതിയെ ബലാത്സംഗം ചെയ്‌തെന്നുമാണ് പരത്തിയിൽ പറയുന്നത്. ആക്രമികളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട ശേഷം ഇരുവരും സെമാരിയ പോലീസ് സ്റ്റേഷനിൽ എത്തി വിവരമറിയിക്കുകയായിരുന്നു. പരാതിയിൽ പോലീസ് ഉടൻ തന്നെ കേസ് രജിസ്റ്റർ ചെയ്യുകയും സെമാരിയയിലെ ഒരു കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് ചികിത്സക്കായി അയക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ പ്രതിപക്ഷമായ കോൺഗ്രസ് ബി.ജെ.പി സർക്കാറിനെ വിമർശിച്ച് രംഗത്തെത്തി. മധ്യപ്രദേശിലെ ക്രമസമാധാനത്തിന്റെ പരിതാപകരമായ അവസ്ഥയെ ഈ കുറ്റകൃത്യം തുറന്നുകാട്ടുന്നുവെന്ന് അവർ ആരോപിച്ചു. സംഭവം മുഴുവൻ മനുഷ്യരാശിയെയും കളങ്കപ്പെടുത്തുന്നുവെന്നും ക്രമസമാധാനത്തിന്റെ 'ഭയാനകമായ അവസ്ഥ' എടുത്തുകാണിക്കുന്നുവെന്നും സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് ജിതു പട്വാരി പറഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ മാത്രം മധ്യപ്രദേശിൽ 7,418 ദലിത്, ആദിവാസി സ്ത്രീകൾക്കെതിരായ ബലാത്സംഗ സംഭവങ്ങളും, 338 കൂട്ടബലാത്സംഗങ്ങളും, 558 കൊലപാതകങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അദ്ദേഹം പറഞ്ഞു. ബി.ജെ.പി സർക്കാറിന്റെ നിഷ്ക്രിയത്വം കാരണം സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർധിച്ചുവെന്നും ഇരകൾക്ക് നീതി ലഭിക്കുന്നില്ലെന്നും പട്വാരി ആരോപിച്ചു.
കേസിലെ നാലാം പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു. 5 ടീമുകൾ രൂപീകരികരിച്ചാണ് അന്വേഷണം നടക്കുന്നത്. പ്രതിയെ ഉടൻ തന്നെ പിടികൂടാനാകുമെന്നും പോലീസ് വ്യക്തമാക്കി.