- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ക്ലാസിൽ സീറ്റിനെ ചൊല്ലി തർക്കം; സഹപാഠികളുടെ അടിയേറ്റ് അഞ്ചാം ക്ലാസുകാരൻ മരിച്ചു; സംഭവം മഹാരാഷ്ട്രയിൽ
മുംബൈ: മഹാരാഷ്ട്രയിൽ 11 വയസുള്ള അഞ്ചാം ക്ലാസ് വിദ്യാർത്ഥി, സഹപാഠികളുടെ അടിയേറ്റ് മരിച്ചു. ഇരിക്കുന്ന സീറ്റിനെ ചൊല്ലിയുള്ള തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. നാലു സഹപാഠികൾ ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഔറംഗാബാദിലാണ് സംഭവം. കാർത്തിക് ഗെയ്ക്വാദാണ് മരിച്ചത്. നിസാര പ്രശ്നത്തിന്റെ പേരിൽ സഹപാഠികൾ ചേർന്ന് 11കാരനെ മർദ്ദിക്കുകയായിരുന്നു. വയറിലേറ്റ പരിക്കാണ് മരണകാരണം. ഇരിക്കുന്ന സീറ്റിനെ ചൊല്ലി സഹപാഠികളുമായുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
ജൂലൈ ആറിനാണ് സംഭവം നടന്നത്. അസ്വസ്ഥതകളെ തുടർന്ന് പത്താംതീയതി തന്നെ ക്ലാസിലെ കുട്ടികൾ ചേർന്ന് മർദ്ദിച്ചതായുള്ള കാര്യം കാർത്തിക് വീട്ടിൽ പറയുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേ മൂന്ന് ദിവസത്തിന് ശേഷമായിരുന്നു മരണം. ആരോഗ്യനില വഷളായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.




