- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ നരേന്ദ്ര മോദിയെ വധിക്കും'
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ വധിക്കുമെന്നാണ് അജ്ഞാത ഫോൺ സന്ദേശം. ചെന്നൈയിലെ എൻഐഎ ഓഫീസിൽ വിളിച്ചാണ് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ ചെന്നൈ പൊലീസിന്റെ സൈബർ ക്രൈംവിഭാഗം
അന്വേഷണം ആരംഭിച്ചു. മറ്റ് ഏജൻസികളും വധഭീഷണി അന്വേഷിക്കുന്നുണ്ട്. ബുധനാഴ്ച രാത്രി 9.30 ഓടെയാണ് പുരസവാക്കത്തെ എൻഐഎ ഓഫീസിൽ അജ്ഞാത ഫോൺകോൾ വന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിമുഴക്കിയശേഷം ഉടനെ ഫോൺകോൾ വിച്ഛേദിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഹിന്ദിയിലായിരുന്നു ഭീഷണി. തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഫോൺ വിളിച്ചത് മധ്യപ്രദേശിൽ നിന്നാണെന്ന് വ്യക്തമായി. സംഭവത്തിൽ അന്വേഷണം പുരോമിക്കുകയാണ്.
Next Story