- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യോഗി ആദിത്യനാഥിന് വധഭീഷണി; എത്തിയത് യു.പി. പൊലീസിന്റെ ടോൾ ഫ്രീ നമ്പറിലേക്ക്; കേസെടുത്തു അന്വേഷണം തുടങ്ങി പൊലീസ്
ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി സന്ദേശം. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാനുള്ള ഉത്തർപ്രദേശ് പൊലീസിന്റെ 112 ടോൾ ഫ്രീ നമ്പറിലാണ് ഭീഷണി സന്ദേശം എത്തിയത്. മുഖ്യമന്ത്രി യോഗിയെ ഉടൻ വധിക്കുമെന്നായിരുന്നു സന്ദേശം. ഞായറാഴ്ച രാത്രി 10.22 ഓടെയാണ് സന്ദേശം ലഭിച്ചത്.
സംഭവത്തിൽ അജ്ഞാതനെതിരെ സുശാന്ത് ഗോൾഫ് സിറ്റി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ 506, 507, ഐ.ടി. ആക്ടിലെ 66 വകുപ്പുകൾ ചുമത്തിയാണ് കേസ്. സന്ദേശത്തിന് പിന്നിൽ രഹാൻ എന്ന് പേരുള്ളയാളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും വധിക്കുമെന്ന് ഭീഷണി സന്ദേശമയച്ച സ്‌കൂൾ വിദ്യാർത്ഥിയെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യു.പിയിലെ മാധ്യമസ്ഥാപനത്തിനായിരുന്നു 16-കാരൻ സന്ദേശം അയച്ചത്. ഏപ്രിൽ മൂന്നിനാണ് ബിഹാർ സ്വദേശിയായ വിദ്യാർത്ഥി അയച്ച സന്ദേശം, സ്വകാര്യ ടെലിവിഷൻ ചാനലിന് ലഭിച്ചത്.




