- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയത്തിന് വേദിയാക്കി കോടതിയെ മാറ്റരുത്; 50000 രൂപ പിഴയടച്ചിട്ടു പോയാൽ മതി!
ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിനെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണം എന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹർജിക്കാരന് അൻപതിനായിരം രൂപ പിഴയിട്ട് ഡൽഹി ഹൈക്കോടതി. തുടർച്ചയായി മുഖ്യമന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹർജി എത്തുന്നതിൽ അതൃപ്തി രേഖപ്പെടുത്തിയാണ് കോടതിയുടെ നടപടി.
രാഷ്ട്രീയത്തിന് വേദിയാക്കി കോടതിയെ മാറ്റരുതെന്ന് കോടതി ആവശ്യപ്പെട്ടു. വിഷയത്തിൽ നടപടി എടുക്കേണ്ടത് ലഫ്റ്റനൻ ഗവർണറാണെന്നും കോടതി ചൂണ്ടിക്കാട്ടി. ആക്ടിങ് ചീഫ് ജസ്റ്റിസ് മന്മോഹൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
Next Story