- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴു നവജാതശിശുക്കൾ വെന്തുമരിച്ച സംഭവം; ആശുപത്രി ഉടമ അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹിയിലെ ആശുപത്രിയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ ഏഴ് നവജാതശിശുക്കൾ വെന്തുമരിച്ച സംഭവത്തിൽ ആശുപത്രി ഉടമ അറസ്റ്റിൽ. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന വിവേക് വിഹാറിലെ ബേബി കെയർ ന്യൂബോൺ ആശുപത്രിയുടെ ഉടമയായ ഡോക്ടർ നവീൻ കിച്ചിയെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഡൽഹിയിൽ നിന്ന് തന്നെയാണ് പൊലീസ് സംഘം പ്രതിയെ പിടികൂടിയത്.
ഇന്നലെ രാത്രിയാണ് തീപിടിത്തമുണ്ടായത്. പൊള്ളലേറ്റ അഞ്ചു കുഞ്ഞുങ്ങൾ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ അനുസരിച്ചാണ് നവീൻ കിച്ചിക്കെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റകരമായ നരഹത്യയും ഉടമയ്ക്കെതിരെ ചുമത്തുമെന്നാണ് ഡൽഹി പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
ഇന്നലെ രാത്രി 11.30 ഓടേയാണ് ആശുപത്രിയിൽ തീ ഉയർന്നത്. തുടർന്ന് അടുത്തുള്ള രണ്ട് കെട്ടിടങ്ങളിലേക്ക് കൂടി തീ ളിപ്പടരുകയായിരുന്നുവെന്നാണ് ഡൽഹി ഫയർ ഫോഴ്സ് അറിയിച്ചത്.